വോളിബോൾ മുതൽ സിനിമ വരെ; പാലായുടെ മാണിക്യമായി കാപ്പൻ

mani-c-kappan-10.jpg.image3
SHARE

സിനിമ സംവിധാനം ചെയ്യുകയും നിർമിക്കുകയും അഭിനയിക്കുകയുമൊക്കെ ചെയ്ത് മാണി സി കാപ്പന്റെ ജീവിതം ശരിക്കും സിനിമ പോലെ തന്നെ ട്വിസ്റ്റുകൾ നിറഞ്ഞത്. പാലയുടെ അതികായനെന്ന് സ്വയം കരുതിയിരുന്ന ജോസ്കെമൊണിയെ പതിനായിരക്കണക്കിന് വോട്ടുകൾക്ക് പിന്നിലാക്കിയ കാപ്പൻ ആണ് ഇൗ തെരഞ്ഞെടുപ്പിലെ യഥാർഥ ഹീറോ. കോൺഗ്രസ് പാർട്ടി തോറ്റെങ്കിലും മാണിസികാപ്പന് തന്റെ വിജയം തലയുയർത്തി തന്നെ ആഘോഷിക്കാം. പാലയുടെ പുതിയ മാണക്യമായി കാപ്പന് വാഴാം.

കോളജ്കാലത്ത് സംസ്ഥാന വോളിബോൾ ടീമിൽ അംഗമായിരുന്നു മാണി സി കാപ്പൻ. കാലിക്കറ്റ് സർവകാലശാല ടീം ക്യാപ്റ്റനായിരുന്നു. അന്തരിച്ച ഇതിഹാസതാരം ജിമ്മിജോർജിനൊപ്പം അബുദാബിയിൽ വോളിബോൾ കളിച്ചിട്ടുണ്ട്.

മാണിസികാപ്പൻ ആദ്യമായി നിർമിച്ച മേലെപ്പറമ്പിൽ ആൺവീട് എന്ന ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ്ചിത്രമായിരുന്നു. തുടർന്ന് മാന്നാർമത്തായി സ്പീക്കിങ്ങിന്റെ സംവിധായകനായി മാറി. കുസൃതിക്കാറ്റ്, സിഐഡി ഉണ്ണിക്കൃഷ്ണൻ, മാന്നാർമത്തായി സ്പീക്കിങ്, ജനം, നന്ദിനി ഒാപ്പോൾ, വാർധക്യ പുരാണം, നഗരവധു തുടങ്ങി 12 ഒാളം സിനിമകൾ നിർമിച്ചു. തമിഴ് ഉൾപ്പെടെ 25 ഒാളം ചിത്രങ്ങളിൽ അഭിനയിച്ചു.

കായികമായി താൽപര്യം ഉണ്ടായിരുന്ന മാണിസികാപ്പനെ രാഷ്ട്രീയ വഴിയിൽ എത്തിച്ചത്കുടുംബപാരമ്പര്യമാണ്. പിതാവ്സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ഒപ്പം ലോകസഭാഗവും എംഎൽഎയും നിയമസഭാംഗവും ഒക്കെ ആയിരുന്നു. കെഎം മാണിയോട് തോൽക്കാൻ മാത്രമായിരുന്നു മാണി സികാപ്പന്റെ വിധി.

മൂന്നുതവണ മാണിക്കെതിരായി കാപ്പൻ മത്സരിച്ചിട്ടുണ്ട്. തോൽവിയായിരുന്നു ഫലം. മാണിമരിച്ചപ്പോൾ സഹതാപ തരംഗം ആഞ്ഞടിക്കുമെന്ന് കരുതിയ സമയത്ത് മാണിസികാപ്പൻ പാലായിൽ നിന്ന് സധൈര്യം ജയിച്ചുകയറി. ആദ്യമായി എംഎൽഎ ആയി. പാലിയിൽ സീറ്റ് തരില്ലെന്ന ജോസ്കെമാണിയുടെ പരാമർശം കാപ്പനെ കോൺഗ്രസിലെത്തിച്ചു. എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അവിടെയും കാപ്പന്റെ ആത്മവിശ്വാസം ജയിച്ചുകയറി. എല്ലാവരും ജോസ് കെമാണി ജയിക്കുമെന്ന് പ്രവചിച്ചപ്പോഴും 15000 വോട്ടിന്റെ ഭൂരിപക്ഷമാണ് കാപ്പൻ പ്രതീക്ഷിച്ചത്. ഇപ്പോഴിതാ അതിനടുത്ത് തന്നെ എത്തിയിരിക്കുന്നു. 

പണാധിപത്യത്തിന് മേൽ ജനാധിപത്യം നേടിയ വിജയമാണ് പാലായിലേതെന്ന്  മാണി സി കാപ്പൻ പറയുന്നത്. പാലായിലെ ജനങ്ങളുടെ വിജയമാണിത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും കാപ്പൻ മനോരമ ന്യൂസിനോട് പറഞ്ഞു. മൂന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ച് തോറ്റിടത്താണ് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത്. അത് ജനങ്ങൾക്കിടയിൽ ഒരു അനുഭാവപൂർവമായ പ്രതികരണമുണ്ടാക്കിയെന്നും കാപ്പൻ കൂട്ടിച്ചേർത്തു. 

MORE IN KERALA
SHOW MORE
Loading...
Loading...