'വളരെ കൂളാണ്'; തുടക്കം മുതൽ ടണ്‍ കണക്കിന് ആത്മവിശ്വാസം; ആഘോഷമാക്കി കാപ്പൻ

mani-c-kappan-cake
SHARE

വോട്ടണ്ണൽ ദിനം രാവിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. 'കൂളാണോ?, വളരെ കൂളാണ്', മാണി സി കാപ്പന്റെ മറുപടി. ആ ടൺ കണക്ക് ആത്മവിശ്വാസം വെറുതെയായില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിലയും പോലും പ്രതികരിക്കാൻ മടിച്ചുനിന്നപ്പോള്‍ അത്രമേൽ ഇളകാത്ത ആത്മവിശ്വാസമായിരുന്നു മാണി സി.കാപ്പന്. കേരളാ കോൺഗ്രസിന്‍റെ വരവ് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന ഇടതുമുന്നണിയുടെ വിശ്വാസത്തെ തകർത്തെറിഞ്ഞായിരുന്നു ഒടുവിൽ കാപ്പന് അനുകൂലമായ പാലാക്കാരുടെ ജനവിധി. 'ചങ്കാണ് പാലാ' എന്നെഴുതിയ കേക്ക് മുറിച്ചായിരുന്നു കാപ്പന്റെ ആദ്യ വിജയാഘോഷം. 

പണാധിപത്യത്തിന് മേൽ ജനാധിപത്യം നേടിയ വിജയമാണ് പാലായിലേതെന്നാണ്  മാണി സി കാപ്പൻ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. പാലായിലെ ജനങ്ങളുടെ വിജയമാണിത്. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കും.  മൂന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ച് തോറ്റിടത്താണ് ഉപതിരഞ്ഞെടുപ്പിൽ ജയിച്ചത്. അത് ജനങ്ങൾക്കിടയിൽ അനുഭാവപൂർവമായ പ്രതികരണമുണ്ടാക്കിയെന്നും കാപ്പൻ കൂട്ടിച്ചേർത്തു.  

വടക്കു മുതൽ തെക്കു വരെ സംസ്ഥാനത്താകമാനം ആഞ്ഞടിച്ച ഇടതുതരംഗത്തിനിടെയും 13000ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് കാപ്പന്റെ വിജയം. ജോസ് കെ. മാണി എല്‍.ഡി.എഫിലെത്തിയതിന് പിന്നാലെ പാല സീറ്റിനുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് സിറ്റിംഗ് എം.എല്‍.എയായ മാണി സി കാപ്പന്‍ യു.ഡി.എഫില്‍ ചേർന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...