കേരളമാകെ ‘വിജയഭേരി’; തുടർഭരണം ഉറപ്പാക്കി ഇടതുമുന്നണി: ചരിത്രപ്പിറവി

2021-Assembly-Election-845x440-Breaking-19
SHARE

കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണം ഉറപ്പാക്കി. ഇടതുതരംഗത്തിൽ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍. എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്.  കെ.ടി.ജലീലും മെഴ്സിക്കുട്ടിയമ്മയും പിന്നില്‍. കെ.മുരളീധരനും പത്മജ വേണുഗോപാലും മൂന്നാമത്. ട്വന്റി ട്വന്റിയുടെ കിഴക്കമ്പലവും എണ്ണിയപ്പോള്‍ കുന്നത്തുനാട്ടില്‍ LDF ലീഡ് കൂടി. നേമത്തും പാലക്കാട്ടും തൃശൂരിലും ബിെജപി മുന്നില്‍. തൃത്താലയില്‍ എട്ടു റൗണ്ട് പിന്നിട്ടപ്പോള്‍ എംബി രാജേഷിന് 89 വോട്ടിന്റെ ലീഡ്. തവനൂരില്‍ കെ.ടി.ജലീല്‍ രണ്ടാമതാണ്. മഞ്ചേശ്വരത്ത് യുഡിഎഫ് ലീഡ് കൂടി. കുണ്ടറയില്‍ വിഷ്ണുനാഥിന്റെ ലീഡ് ആയിരത്തിനു മുകളിലെത്തി. ഏറ്റുമാനൂരില്‍ യുഡിഎഫ് ലീഡ് 94 ആയി കുറഞ്ഞു, ലതികയ്ക്ക് 4658 വോട്ട്. കോഴിക്കോട് മൂന്നിടത്ത് എൽഡിഎഫ് ജയം ഉറപ്പിച്ചു. തിരുവമ്പാടി, പേരാമ്പ്ര, ബാലുശേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജയം ഉറപ്പ്. തൃപ്പൂണിത്തുറയില്‍ കടുത്ത പോരാട്ടം,  കെ.ബാബു ലീഡ് തിരിച്ചുപിടിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...