പൂഞ്ഞാറിൽ പി.സി.ജോർജിന് അടിപതറുന്നു?; എണ്ണായിരം വോട്ടിന് പിന്നില്‍

2021-Assembly-Election-845x440-Breaking-12
SHARE

പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തിങ്കൽ മുന്നിൽ. ആദ്യറൗണ്ടിൽ പി സി ജോർജ് 8000ൽ അധികം വോട്ടിന് പിന്നിലാണ്. നിലവിലെ ലീഡ് നില പി സി ജോർജിന് മറികടക്കാൻ സാധിക്കുമോ എന്നതാണ് ആകാംക്ഷ. കോൺഗ്രസ് സ്ഥാനാർഥി ടോമി കല്ലാനിയാണ് രണ്ടാമത്. 2016ൽ പൂഞ്ഞാറിൽ മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോർജ് മണ്ഡലത്തിൽ നിന്ന് ജയിച്ച് കയറിയത്. മണ്ഡലം ജോർജിനെ കൈവിടുമോയെന്ന് കണ്ടറിയാം. വിഡിയോ സ്റ്റോറി കാണാം.

ആദ്യറൗണ്ടുകളില്‍ ഇടതുതരംഗം. വോടെണ്ണലിന്റെ രണ്ട് റൗണ്ട് കഴിഞ്ഞപ്പോള്‍ ഇടതുതരംഗത്തിന്റെ സൂചന. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നില്‍, കുമ്മനം ലീഡ് 510 മാത്രം. അതേസമയം, പാലായില്‍ മാണി സി.കാപ്പന്റെ ലീഡ് 8000 കടന്നു. പാലക്കാട്ട് ഇ.ശ്രീധരന്റെ ലീഡ് കുറയുന്നു, രണ്ടായിരത്തിനടുത്ത്. തവനൂരില്‍ കെ.ടി.ജലീല്‍ പിന്നില്‍ തുടരുന്നു, വടകരയില്‍ കെ.കെ.രമ മുന്നില്‍. തൃശൂരില്‍ 13 ഇടത്തും LDF ലീഡ്. ഉടുമ്പഞ്ചോലയില്‍ എം.എം.മണിയുടെ ലീ‍ഡ് 13000 കടന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...