ലാസ്റ്റ് റൗണ്ടില്‍ ജയിച്ച് ജലീൽ; ഫിറോസ് കുന്നംപറമ്പിലിന് തോല്‍വി

jaleel-wins
SHARE

തവനൂരിൽ കെ.ടി. ജലീലിന് ജയം. ഉദ്വേഗമുഹൂര്‍ത്തങ്ങൾക്കൊടുവിൽ 3066 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്റെ ഫിറോസ് കുന്നുംപറമ്പിലിനെ മുന്‍മന്ത്രി തോൽപിച്ചത്. ആദ്യമണിക്കൂറുകളിൽ ലീ‍ഡ് നേടി ജലീലിനെതിരെ മികച്ച ലീഡ് കാഴ്ച വെയ്ക്കാൻ ഫിറോസ് കുന്നുംപറമ്പിലിന് ആയെങ്കിലും പിന്നീട് ഫലം മാറിമറിയുകയായിരുന്നു. 

2011ല്‍ തവനൂര്‍ മണ്ഡലം രൂപവത്കരിച്ചശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും കെ.ടി ജലീൽ ആണ് വിജയിച്ചത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. ബന്ധുനിമനത്തിൽ കുരുങ്ങി മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടിവന്ന ജലീലിന് ആശ്വാസജയമാണിത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...