ഒറ്റയാനായി നിന്ന് കൊയ്ത നേട്ടം; ഇനി ശീലിക്കും പിണറായിരീതികള്‍; അനിഷേധ്യന്‍

Pinarayi-Vijayan
SHARE

നേതാക്കളൊഴിഞ്ഞ സിപിഎം വേദിയില്‍ ഒറ്റയാനായി നിന്നാണ് പിണറായി  വിജയന്‍  ചരിത്രനേട്ടത്തിനൊപ്പമെത്തിയത്. പാര്‍ട്ടിക്കുള്ളിലും പുറത്തും സംസഥാനത്ത്  ഇനിയൊരു നേതാവിന് ഈ  ആള്‍പൊക്കമുണ്ടാവില്ല. വിഎസിനെ വെട്ടിയൊതുക്കി പാര്‍ട്ടി പിടിച്ചായിരുന്നു പിണറായിയുടെ  ഭരണത്തിലേക്കുളള വരവ്. ഒപ്പം കൂട്ടിയ കോടിയേരി ഇടയില്‍ തളര്‍ന്നു പോയി. പകരക്കാരനില്ലാത്ത  കോടിയേരിയുടെ  പങ്കും ചേര്ത്ത്  വെച്ച് പിണറായി പട നയിച്ചു.  

ജയവിരാജിതനായ വിജയനിനി പാര്‍ട്ടിലും  ഭരണത്തിലും പേരിന് പോലും വെല്ലുവിളികളില്ല. ഇ എം എസ് കാലം മുതല്‍  പാര്‍ട്ടിയെ ആശയ തെളിച്ചത്തിലേക്ക്  നയിച്ചിരുന്ന രണ്ടു അധികാരകേന്ദ്രങ്ങളും പിണറായി ആയി ഇനി  പ്രവര്‍ത്തിക്കും.  സി പി എമ്മിന്റെ  പച്ചപ്പ്  ഈ  സംസ്ഥാനത്ത് മാത്രമായി ചുരുങ്ങിയതും പാര്‍ട്ടിയില്‍  പിണറായിയുടെ  അപ്രമാദിത്വത്തിന്  കളമൊരുക്കും.പിബിയും കേന്ദ്രകമ്മിറ്റിയും ഒരേയൊരു പിണറായിക്ക്  ഒപ്പം നില്‍ക്കും. ഭരണപരിചയമുള്ള നേതാക്കള്‍ മന്ത്രിസ്ഥാനവും മത്സരവും ഒഴിഞ്ഞിടത്ത്  വരാനിരിക്കുന്ന മന്ത്രിസഭയിലും പിണറായിക്ക് എതിര്‍സ്വരങ്ങളുണ്ടാകില്ല.  

നിര്‍ദിഷ്ഠമന്ത്രിമാരുടെ തിരഞ്ഞെടുപ്പും പിണറായിയുടെ മനസിലിരുപ്പിന് വഴങ്ങും, കേവലഭൂരിപക്ഷം  ഒറ്റയ്ക്കുളള സി പി എമ്മിന് മുന്നില് സി പി ഐയ്ക്കും മുന്നണിയില്‍  വിനീതവിധേയരാവേണ്ടിവരും. മുന്നണിയിലെ തിരുത്തല്‍ ശക്തിയെന്ന അലങ്കാരം ചമയ്ക്കാന്‍ കാനത്തിന് ശേഷം സി പി ഐക്ക് ആവതുണ്ടാവില്ല. പാര്‍ട്ടിസമ്മേളനങ്ങളുടെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും വരവായി.   ഉള്‍പാര്ട്ടിജനാധിപത്യത്തിന്റെ ശീലങ്ങള്‍ക്കൊപ്പം  പിണറായിരീതികളും സമ്മേളനങ്ങളില്‍ പ്രതിനിധികള്‍  പരിശീലിയ്ക്കും. പി ബി, കേന്ദ്ര, സംസ്ഥാനകമ്മിറ്റി  അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ വരെ  ഈ  രീതികള്‍  പാലിക്കപ്പെടും. 75  തികഞ്ഞാല്‍ പി  ബി  അംഗത്വമൊഴിയണമെന്ന നിബന്ധനയ്ക്കും പിണറായിക്ക്  ഇളവ്  പ്രഖ്യാപിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...