തൃപ്പൂണിത്തുറ ബാബു തിരിച്ചുപിടിച്ചത് കടുത്ത പോരില്‍; ഉദ്വേഗവഴി ഇങ്ങനെ

k-bbau-m-swaraj-04
SHARE

ഇടതു വലതു മുന്നണികളുടെ ഉദ്വേഗമാപിനി കണക്കുകള്‍ക്കപ്പുറം ഉയര്‍ത്തുന്നതായിരുന്നു തൃപ്പൂണിത്തുറയിലെ പോരാട്ടം. അവസാന റൗണ്ട് വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ 992 വോട്ടിനാണ് കെ.ബാബു മണ്ഡലം എം.സ്വരാജില്‍ നിന്ന് തിരിച്ചു പിടിച്ചത്. തൃപ്പൂണിത്തുറയിലെ തീപാറിയ പ്രചാരണം പോലെ തന്നെയായിരുന്നു വോട്ടെണ്ണലും. വിട്ടുകൊടുക്കാതെ സ്വരാജും ബാബുവും വോട്ടുകള്‍ സ്വന്തം പേരിലേക്ക് സമാഹരിച്ചപ്പോള്‍ ഓരോ റൗണ്ടിലും ഫലസൂചനകള്‍ മാറി മാറി വന്നു. ഒരു ഘട്ടത്തില്‍ പോലും ലീഡ് രണ്ടായിരം കടന്നില്ല. ഏറ്റവും ഉയര്‍ന്ന ലീഡ് വന്നത് 1986 വോട്ടായിരുന്നു. സ്വരാജ് ലീഡെടുത്തത് ഒറ്റത്തവണ മാത്രം. അഞ്ചാം റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഒമ്പത് വോട്ടിന്‍റെ ലീഡ്. പതിനാലാം റൗണ്ടില്‍ ബാബുവിന്‍റെ ലീഡ് 203ലേക്ക് വീണു. പക്ഷേ സ്വാധീനമേഖലയായ ഇടക്കൊച്ചി ബാബുവിനെ തുണച്ചു. 992 വോട്ടിന്‍റെ ജയം. പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഇടതു സൂനാമിയില്‍ നിലതെറ്റിയില്ലെന്ന ആശ്വാസമാണ് കെ.ബാബുവിന്. 

ഇരുമുന്നണികളും അവരവരുടെ സ്വാധീനമേഖലകളില്‍ പരമാവധി വോട്ടുകള്‍ സമാഹരിച്ചു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ 5,727 വോട്ട് ബിജെപിക്ക് കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും വോട്ട് വിഹിതം ഉയര്‍ത്തി.  ഇക്കുറി ബിജെപിക്ക് കിട്ടിയത് 23,756 വോട്ട്. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയില്‍ സ്വരാജിനോട് തോറ്റ കെ.ബാബുവിന്‍റെ ഉജ്വലമായ തിരിച്ചു വരവ് കൂടിയായി ഈ വിജയം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...