ചെന്നിത്തല നേതൃപദവി ഏറ്റെടുത്തേക്കില്ല; പകരം സാധ്യതകള്‍ ഇങ്ങനെ

ramesh-chennithala-04
SHARE

യു.ഡി.എഫ് കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍, പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല വീണ്ടുമെത്തുമോ എന്നതാണ് ചോദ്യം. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി സി പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പരാജയത്തിന്റ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്.  സര്‍വേ ഫലങ്ങളെല്ലാം തുടര്‍ഭരണം പ്രവചിച്ചപ്പോഴും ഇത്രയും ദയനീയ തോല്‍വി കോണ്‍ഗ്രസ് പ്രതീക്ഷിച്ചില്ല. 93 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് ജയിക്കാനായത് വെറും 21 ഇടത്ത്. ഇതിന്റ ബലത്തില്‍ വീണ്ടും പ്രതിപക്ഷനേതാവാകാന്‍ രമേശ് ചെന്നിത്തല തയാറായേക്കില്ല. 

ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഇനിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ഉമ്മന്‍ചാണ്ടിയും മുന്നോട്ടുവന്നേക്കില്ല. അങ്ങനെ വന്നാല്‍ പ്രതിപക്ഷനേതൃ സ്ഥാനത്തേക്ക് െഎ ഗ്രൂപ്പില്‍ നിന്നുള്ള വി.ഡി സതീശനാകും ആദ്യപരിഗണന. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു, പി.ടി.തോമസ് എന്നിവരാണ് ജയിച്ചുകയറിയ മറ്റ് മുതിര്‍ന്ന നേതാക്കള്‍. മുല്ലപ്പള്ളി അധ്യക്ഷ സ്ഥാനം രാജിവച്ചാല്‍ വീണ്ടും കെ സുധാകരന്റ പേര് ഉയര്‍ന്നുവന്നേക്കാം. പ്രതികൂല സാഹചര്യത്തിലും അണികളെ കൂടെനിര്‍ത്താന്‍ സുധാകരനേ കഴിയുവെന്ന വാദം ഒരുവിഭാഗത്തിനുണ്ട്. കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എ െഎ ഗ്രൂപ്പുകളുടെ അഭിപ്രായത്തിന് ഇനി  ഹൈക്കമാന്‍ഡും ചെവി കൊടുക്കാനിടയില്ല. 

പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണിക്കും തോല്‍വിയെക്കുറിച്ച് സമഗ്ര അന്വേഷണത്തിനും സാധ്യതയേറെ. തോല്‍വിക്ക് എന്തൊക്കെ ന്യായീകരണങ്ങളുണ്ടായാലും കെ.സി വേണുഗോപാല്‍, ചെന്നിത്തല, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി തുടങ്ങിയവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയായിരിക്കും വരും ദിവസങ്ങളിലെ വിമര്‍ശനങ്ങള്‍. 

MORE IN Breaking news
SHOW MORE
Loading...
Loading...