ശൈലജയ്ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷം; മിന്നും ജയം 61, 035 വോട്ടിന്: ചരിത്രം

2021-Assembly-Election-845x440-Breaking-28
SHARE

സംസ്ഥാനത്തെ ഇടതുതരംഗത്തിന് മാറ്റ് കൂട്ടി മട്ടന്നൂരിൽ കെ.കെ.ശൈലജയുടെ ചരിത്രവിജയം. 61,035 വോട്ടുകൾക്കാണ് ആരോഗ്യമന്ത്രി വീണ്ടും ജയിച്ചു കയറുന്നത്. യുഡിഎഫ് സ്ഥാനാർഥി ഇല്ലിക്കൽ അഗസ്തിയെയാണ് റെക്കോഡ് ലീഡോടെ ശൈലജ തോൽപ്പിച്ചിരിക്കുന്നത്. പിണറായിക്ക് ധര്‍മടത്ത് 49061 വോട്ടിന്റെ ലീഡ്. സംസ്ഥാന ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാർഥിയാണ് കെ.കെ ശൈലജ. 2016-ൽ ആലത്തൂർ മണ്ഡലത്തിൽ സിപിഎമ്മിലെ എം ചന്ദ്രന് 47, 6741 വോട്ടുകളുടെ ഭൂരിപക്ഷം നേടിയതാണ് ഇതുവരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...