ടി.പി രക്തസാക്ഷിയായ ദിനത്തിന് രണ്ടു നാൾ ബാക്കി; രമ സഭയിലേക്ക്; വടകര പ്രതികാരം

rema-tp-win
SHARE

വമ്പൻ ഭൂരിപക്ഷത്തിൽ കെ.കെ രമയെ വിജയിപ്പിച്ച് വടകര നിയമസഭയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി.കെ.നാണു 9511 വോട്ട് ഭൂരിപക്ഷം നേടിയിരുന്നെങ്കിൽ ഇന്ന് രമയുടെ ഭൂരിപക്ഷം 7014. ഇത്തവണ മനയത്ത് ചന്ദ്രനാണ് പരാജയം അറിഞ്ഞത്. വോട്ടെടുപ്പിന്റെ തുടക്കം മുതൽ തന്നെ വൻമുന്നേറ്റമാണ് രമ നടത്തിയത്. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്ക് ഇത് ചരിത്രവിജയം കൂടിയാണ്. മേയ് 4 നു ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുമ്പോഴാണ് കെ.കെ.രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. വിജയത്തിന് ശേഷം കടലോളം നന്ദി.. അത്രമേൽ സ്നേഹം എന്നാണ് രമ കുറിച്ചത്. 

കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് ഇടതുമുന്നണി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർഭരണം ഉറപ്പാക്കി. ഇടതുതരംഗത്തിൽ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്ന ഫലങ്ങൾ സൂചിപ്പിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രം യുഡിഎഫ് മുന്നില്‍. എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്. കുണ്ടറയില്‍ വിഷ്ണുനാഥിന് വൻ ലീഡ് ഉയർത്തുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...