'നമ്മള്‍ സ്വപ്നം കാണേണ്ട പ്രധാനമന്ത്രി ഇങ്ങനെയായിരിക്കണം'; വാഴ്ത്തി കുറിപ്പ്

pinaryi-vijayan
SHARE

കേരളചരിത്രം തിരുത്തിക്കുറിച്ച് വീണ്ടും പിണറായി വിജയന്‍ അധികാരമേല്‍ക്കുന്നു. ഭരണത്തുടര്‍ച്ച ഉറപ്പാക്കിയ എല്‍ഡിഎഫിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. 'കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രി..' ഫെയ്സ്ബുക്കില്‍ നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണിത്.

കുറിപ്പ് ഇങ്ങനെ: കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മൾ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങൾ,മഹാമാരികൾ,ശബരിമലയുടെ പേരിൽ മനപൂർവ്വം സൃഷ്ടിക്കാൻ ശ്രമിച്ച വർഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാർഡ്യത്തിൻ്റെ ആ വലിയ ചിറകിനടിയിൽ അയാൾ സംരക്ഷിച്ചു...ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് ...ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം...ഇനിയും ഞങ്ങൾ മുന്നോട്ട് തന്നെ പോകും...ഇൻക്വിലാബ് സിന്ദാബാദ്...

MORE IN KERALA
SHOW MORE
Loading...
Loading...