മോദി–ഷാ–നഡ്ഡ വന്നിട്ടും മെച്ചമില്ല; കേരളത്തില്‍ അടി പതറി ബിജെപി

modi-shah-surendran
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുള്‍പ്പെടെ വമ്പന്‍ നേതാക്കള്‍ പ്രചാരണക്കളം നിറഞ്ഞാടിയിട്ടും കേരളത്തില്‍ ഉണ്ടായിരുന്ന സീറ്റ് പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് ബിജെപി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളും വിവാദങ്ങളും ശബരിമല സ്ത്രീപ്രവേശന വിഷയവും ഉയര്‍ത്തിക്കാട്ടി വമ്പന്‍ പ്രചാരണം അഴിച്ചുവിട്ട ബിജെപിക്ക് വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ പോലും വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും വിലയിരുത്തുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മെട്രോമാന്‍ ഇ. ശ്രീധരനെ ഒപ്പം നിര്‍ത്തി താമരചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ കഴിഞ്ഞത് നിഷ്പക്ഷ വോട്ടുകള്‍ അനുകൂലമാക്കുമെന്ന പാര്‍ട്ടി പ്രതീക്ഷയും പാളി. 

നരേന്ദ്രമോദിയും അമിത്ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും പ്രചാരണ രംഗത്തിറങ്ങിയിട്ടും ഒരുസീറ്റു പോലും നേടാനാവാത്തത്് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്നു. നേമം കൈവിട്ടതും മഞ്ചേശ്വരത്ത്  കെ.സുരേന്ദന്‍ തോറ്റതും പാലക്കാട് മെട്രോമാനേറ്റ പരാജയവും ബിജെപിയുടെ പ്രതീക്ഷകള്‍ക്കേറ്റ കനത്ത തിരിച്ചടിയായി. അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ട് സീറ്റു നേടിയ ശോഭ സുരേന്ദ്രന്‍ തോറ്റതും പാര്‍ട്ടിക്ക് കരണത്തടിപോലെയായി. ഏറെ പ്രതീക്ഷയോടെയാണ് കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത്. 

നേമം, പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ പൂർണ വിജയം ഉറപ്പിച്ചിരുന്ന ബിജെപിക്ക് നേമത്ത് മുരളീധരന്റെ വരവ് തിരിച്ചടിയായി. മൂന്നാം സ്ഥാനത്തായെങ്കിലും ബിജെപിക്ക് പോകുമായിരുന്ന 13,000 ലേറെ വോട്ട് മുരളി നേടി. ഇത് എൽഡിഎഫിന്റെ വിജയത്തിനും ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു. ലീഡ് നിലയിൽ ഷാഫിയെ പോലും പ്രതിസന്ധിയിലാക്കിയ മുന്നേറ്റമായിരുന്നു ഇ.ശ്രീധരൻ നടത്തിയത്. പക്ഷേ ഒടുവിൽ ഷാഫി മൂവായിരത്തിലേറെ വോട്ടിന് പാലക്കാട് പിടിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...