ധർമ്മജന് കൂറ്റൻ തോൽവി; താരപ്പകിട്ടും തുണച്ചില്ല

2021-Assembly-Election-HD-Breaking-23
SHARE

ബാലുശ്ശേരി മണ്ഡലത്തിൽ നടൻ ധർമ്മജന്‍ ബോൾഗാട്ടിക്ക് വൻ തോൽവി. 20,223 വോട്ടുകൾക്ക് എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐയുടെ യുവനേതാവ് സച്ചിൻ ദേവ് താരത്തെ തോൽപ്പിച്ചു. എൽഡിഎഫിനു മേൽക്കൈയുളള ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജന്റെ സ്ഥാനാർത്ഥിത്വം പോലും ആദ്യഘട്ടത്തിൽ ചർച്ചയായിരുന്നു. മണ്ഡലത്തില്‍ ധർമ്മജൻ സ്ഥാനാർത്ഥിയായി വന്നാൽ പാർട്ടി പരാജയപ്പെടുമെന്ന സൂചന പ്രവര്‍ത്തകർ നൽകിയിരുന്നു.

അതേസമയം കേരള രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യയം കുറിച്ച് ഇടതുമുന്നണി തുടർഭരണം ഉറപ്പിക്കുകയാണ്‍. വോട്ടെണ്ണല്‍ നാലാം റൗണ്ടിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ആകെ ഇടതുതരംഗമാണ് അലയടിക്കുന്നത്. പ്രതീക്ഷിച്ച ഇടങ്ങളിൽ പോലും മുന്നേറ്റമുണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ല. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നില്‍. നേമത്തും പാലക്കാട്ടും എന്‍ഡിഎ മുന്നിലാണ്​്‍. കുമ്മനത്തിന്‍റെ ലീഡ് 510 മാത്രമാണ്. 89 ഇടത്താണ് എൽഡിഎഫിന് ലീഡ്. 49 ഇടത്ത് യുഡിഎഫ്. ബിജെപിക്ക് രണ്ടിടത്താണ് ലീഡ്.

MORE IN KERALA
SHOW MORE
Loading...
Loading...