‘ തൃത്താലയുടെ ജനവിധി അംഗീകരിക്കുന്നു’; പരാജയം സമ്മതിച്ച് ബല്‍റാം

2021-Assembly-Election-845x440-Breaking-25
SHARE

അവസാന നിമിഷം വരെ ആടിയുലഞ്ഞ തൃത്താലയിൽ പരാജയം സമ്മതിച്ച് യുഡിഎഫ് സ്ഥാനാർഥി വി ടി ബല്‍റാം. തൃത്താലയുടെ ജനവിധി വിനയപുരസ്സരം അംഗീകരിക്കുന്നു. പുതിയ കേരള സർക്കാരിന് ആശംസകളെന്ന് ബല്‍റാം ഫെയ്സ്ബുക്കിൽ കുറിച്ചു. തൃത്താലയില്‍ എം.ബി. രാജേഷ് 2571 വോട്ടിന് മുന്നിലാണ്​‍. രാജേഷ് ജയം ഉറപ്പിച്ച സാഹചര്യത്തിലാണ് ബലറാമിന്റെ പോസ്റ്റ്. ഇടതുകോട്ടയായിരുന്ന തൃത്താലയിൽ നിന്ന് രണ്ടുതവണ ബല്‍റാം നിയമസഭയിെലത്തി. 

നേമത്ത് എല്‍ഡിഎഫ് മുന്നില്‍. കുമ്മനത്തെ പിന്തള്ളി നേമത്ത് വി.ശിവന്‍കുട്ടി 1576 വോട്ടിന് മുന്നില്‍. തവനൂരില്‍ ഫിറോസിന്റെ ലീഡ് 1062 വോട്ടായി കുറഞ്ഞു. പീരുമേട്ടില്‍ എല്‍ഡിഎഫ് ജയം. ആദ്യം മുതല്‍ ലീഡ് നിലനിര്‍ത്തിയ യുഡിഎഫിനെ പിന്തള്ളി വാഴൂര്‍ സോമന്‍.കുന്നത്തുനാട്ടില്‍ LDF ലീഡ്. 393 വോട്ടിന് പി.വി.ശ്രീനിജന്‍ മുന്നില്‍. ഉദുമയില്‍ LDF ലീഡ് 3800 ആയി ഉയര്‍ന്നു. തിരുവല്ലയില്‍ മാത്യു ടി.തോമസ് 346 വോട്ടിന് ജയിച്ചു. കുണ്ടറയില്‍ പി.സി.വിഷ്ണുനാഥ് മൂവായിരം വോട്ടിനു മുന്നില്‍.മഞ്ചേശ്വരത്ത് UDF ലീഡ് തുടരുന്നു; ഇനി എണ്ണാനുള്ളത് ഒരു ബൂത്ത് മാത്രം. കൊല്ലത്ത് മുകേഷ് മുന്നില്‍; 3034 വോട്ടിനുമുന്നില്‍. ഇനി  എണ്ണാനുള്ളത് തപാല്‍വോട്ട് മാത്രമാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...