
വൈപ്പിനില്‍ ഇത്തവണ എസ്.ശര്‍മ മല്‍സരിക്കില്ല. ശര്‍മയ്ക്ക് ഇളവ് നല്‍കേണ്ടതില്ലെന്ന് എറണാകുളം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. വൈപ്പിനില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എന്‍.ഉണ്ണികൃഷണന്റെ പേര് നിർദേശിച്ചു. കളമശേരിയില്‍ കെ.ചന്ദ്രന് പിള്ള, എറണാകുളത്ത് ഷാജി ജോര്‍ജ്, തൃക്കാക്കരയില്‍ പൊതുസ്വതന്ത്രനായ ഡോ.ജെ.ജേക്കബ് മല്‍സരിക്കും. കൊച്ചിയില്‍ കെ.ജെ.മാക്സി, തൃപ്പൂണിത്തുറയില്‍ എം.സ്വരാജ്. കോതമംഗലത്ത് ആന്റണി ജോണ്‍, പെരുമ്പാവൂരില്‍ എന്‍.സി.മോഹനന്റേയും പേര് നിർദേശിച്ചു.