കോട്ട പിടിച്ച് പ്രശാന്ത്; 14251 വോട്ടിന്റെ മിന്നും ജയം; ഇനി എംഎല്‍എ ‘ബ്രോ’

prasanth-udf
SHARE

വട്ടിയൂർക്കാവിൽ ഇടതുമുന്നണിയുടെ വി കെ പ്രശാന്തിന് മിന്നും ജയം. 14251 വോട്ടിനാണ് ‘നഗരപിതാവി’ന്‍റെ വിജയം. തുടക്കം മുതൽ വൻ മുന്നേറ്റമായിരുന്നു എൽഎഡിഎഫ് സ്ഥാനാർഥിക്ക്. മണ്ഡലം വട്ടിയൂര്‍ക്കാവ് ആയതിന് ശേഷമുള്ള ഇടതുമുന്നണിയുടെ ആദ്യവിജയം ആണിത്.അതേസമയം എൻഎസ്എസ് നിലപാട് തിരിച്ചടിയായോന്ന് പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി മോഹൻ കുമാർ പ്രതികരിച്ചു. 23,000 വോട്ടുകൾക്ക് പിന്നിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷമിവിടെ. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലടക്കം പ്രശാന്തിന് വൻ മുന്നേറ്റമായിരുന്നു. എൽഡിഎഫിന്റെ രണ്ടു യുവാക്കളാണ് യുഡിഎഫ് കോട്ടകളെ വിറപ്പിക്കുന്നത്.

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...