എൻഎൻഎസ് പിന്തുണ മറ്റൊരു രീതിയില്‍‌ തിരിച്ചടി ആയോയെന്ന് യുഡിഎഫ്

Vattiyoorkkavu-Victory-03
SHARE

വട്ടിയൂർക്കാവിൽ വിജയമുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. 8000 ൽ പരം വോട്ടുകൾക്ക് പ്രശാന്ത് മുന്നിലാണ്. തുടക്കം മുതൽ വൻ മുന്നേറ്റമാണ് എൽഎഡിഎഫ് സ്ഥാനാർഥിക്ക്. അതേസമയം എൻഎസ്എസ് നിലപാട് മറ്റൊരു രീതിയില്‍ തിരിച്ചടിയായോയെന്ന് പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാർഥി മോഹൻ കുമാർ പ്രതികരിച്ചു. 23,000 വോട്ടുകൾക്ക് പിന്നിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷമിവിടെ. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലടക്കം പ്രശാന്ത്ിന് വൻ മുന്നേറ്റമായിരുന്നു. എൽഡിഎഫിന്റെ രണ്ടു യുവാക്കളാണ് യുഡിഎഫ് കോട്ടകളെ വിറപ്പിക്കുന്നത്.വട്ടിയൂര്‍കാവ് കൈവിട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാര്‍. വിജയം ലക്ഷ്യമിട്ട് എല്‍ഡിഎഫ് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞു. മേയറെ മുന്‍നിര്‍ത്തി പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയതിന് ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കേന്ദ്രങ്ങള്‍ എണ്ണിയപ്പോള്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഭൂരിപക്ഷം അയ്യായിരം കടത്തി. ഉപതിരഞ്ഞെടുപ്പിൽ വലിയ പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. യുവജനങ്ങളും സ്ത്രീകളും പിന്തുണച്ചു. എൻഎസ്എസ് അടക്കമുള്ള എല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 7000- മുതൽ 10000 വരെ ലീഡ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...