കോന്നിയിൽ കാലുവാരലുണ്ടായെന്നു ഡിസിസി; നടപടി വേണമെന്നു ഉണ്ണിത്താൻ

rajmohan-web
SHARE

കോന്നി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിനു കനത്ത തിരിച്ചടി. കാലുവാരലുണ്ടായെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് തുറന്നു പറഞ്ഞു. തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. എത്ര ഉന്നതരായാലും നടപടിവേണം. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക്  തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായി. കോൺഗ്രസിലുണ്ടായ തർക്കമാണ് വട്ടിയൂർക്കാവിലും കോന്നിയിലും പിന്നിലാവാൻ കാരണം. എൻഎസ്എസ് നിലപാട് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. 

കോന്നിയില്‍ തുടക്കം മുതൽ വോട്ടെണ്ണലിൽ ചാഞ്ചാട്ടം കാണപ്പെട്ടു. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറി. എന്നാൽ പിന്നീട് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന്റെ മുന്നേറ്റമാണ് കണ്ടത്. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്.

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...