കോന്നിയിൽ ജനീഷ് കുമാറിനു ജയം; യുഡിഎഫിന് ഷോക്ക്

konni-janeesh-won
SHARE

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിനു ജയം. 10031 വോട്ടുകൾക്കാണ് ജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ് ജനീഷ് കുമാർ പിടിച്ചെടുത്തത്. തുടക്കം മുതൽ വോട്ടെണ്ണലിൽ ചാഞ്ചാട്ടം കാണപ്പെട്ടിരുന്നു. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറി. എന്നാൽ പിന്നീട് എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാറിന്റെ മുന്നേറ്റമാണ് കണ്ടത്. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്. 

തിരഞ്ഞെടുപ്പിൽ കാലുവാരലുണ്ടായെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് തുറന്നു പറഞ്ഞു. തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. എത്ര ഉന്നതരായാലും നടപടിവേണം. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക്  തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായി. കോൺഗ്രസിലുണ്ടായ തർക്കമാണ് വട്ടിയൂർക്കാവിലും കോന്നിയിലും പിന്നിലാവാൻ കാരണം. എൻഎസ്എസ് നിലപാട് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. 

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...