അമിതാഹ്ളാദം വേണ്ട, ആരുടെയും കോലം കത്തിക്കരുത്: കോടിയേരി

kodiyeri-n
SHARE

രാഷ്ട്രീയത്തില്‍ ഇടപെടുന്ന ജാതി മതശക്തികള്‍ക്കുളള മുന്നറിയിപ്പാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബി.ജെ.പിക്കും ആര്‍.എസ്.എസിനും കേരളത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞു. എന്‍.എസ്.എസിനോട് സഹകരിക്കാന്‍ എല്‍.ഡി.എഫ് ഇപ്പോഴും തയാറാണ്. സമുദായസംഘടനയെ കൂടെനിര്‍ത്തിയാല്‍ എന്തും നടക്കുമെന്ന ധാരണ പൊളിഞ്ഞു.  എൽഡിഎഫ് പ്രവര്‍ത്തകര്‍ അമിതാഹ്ലാദം കാട്ടരുത്. ആരുടെയും കോലം കത്തിക്കരുതെന്നും കോടിയേരി പറഞ്ഞു. 

ഉപതിരഞ്ഞെടുപ്പില്‍ എൽഡിഎഫിനു മികച്ച നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് കേരളത്തില്‍ ഇടമില്ലെന്ന് വീണ്ടും തെളിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...