കോന്നിയിൽ ജനീഷ് കുമാറിന് വൻ മുന്നേറ്റം; അതിദയനീയമായി ബിജെപി

janeesh-new
SHARE

കോന്നി പഞ്ചായത്തിലെ വോട്ടുകൾ കൂടി എണ്ണിയപ്പോൾ എല്‍ഡിഎഫ് സ്ഥാനാർഥി കെ എയു ജനീഷ് കുമാറിന് 4518 ലീഡ്. യുഡിഎഫ് കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന കോന്നിയിലാണ് അട്ടിമറി സാധ്യത ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിന്റെ മുന്നേറ്റം. സര്‍ക്കാരിന്‍റെ ഭരണനേട്ടത്തിനുള്ള അംഗീകാരമാമെന്ന് ജനീഷ് കുമാർ പ്രതികരിച്ചു.

ശബരിമലയുള്ള ജില്ലയിൽ ബിജെപി ഏറ്റവും പിന്നിലാണ്. എൽഡിഎഫ് മുന്നിലെന്നതും ശ്രദ്ധേയമാണ്. ഇതുവരെ 84 ബൂത്തൂകളാണ് കോന്നിയിൽ എണ്ണിയത്. വിഡിയോ കാണാം.ഉപതിരഞ്ഞെടുപ്പിൽ വലിയ പ്രകടനം കാഴ്ചവയ്ക്കാൻ പറ്റിയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്തും പ്രതികരിച്ചു. യുവജനങ്ങളും സ്ത്രീകളും പിന്തുണച്ചു. എൻഎസ്എസ് അടക്കമുള്ള എല്ലാ സമുദായങ്ങളുടെയും വോട്ട് ലഭിച്ചിട്ടുണ്ട്. മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരുടെ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചു. 7000- മുതൽ 10000 വരെ ലീഡ് നേടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...