എറണാകുളത്ത് വീണ്ടും യുഡിഎഫ്, ടി.ജെ.വിനോദ് 3673 വോട്ടിന് ജയിച്ചു

vinod-won
SHARE

അത്ഭുതങ്ങൾ സംഭവിച്ചില്ല. എറണാകുളം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് നിലനിർത്തി.  ടി.ജെ.വിനോദ് 3673 വോട്ടിന് ജയിച്ചു. 2016 നിയമസഭയില്‍ യുഡിഎഫ് ഭൂരിപക്ഷം 21949 ആയിരുന്നു. ലോക്സഭയില്‍ 31178 ആയിരുന്നു ലീഡ്. മഞ്ചേശ്വരത്തും യുഡിഎഫ് ജയമുറപ്പിച്ചു. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 

സ്ഥാനാർഥികളുടെ ലീഡ് നില ഇങ്ങനെ

വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 10813 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. തുടക്കം മുതൽ പ്രശാന്ത് തന്നെയായിരുന്നു മുന്നിൽ. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രശാന്തിന് ലീഡ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയോളം പ്രശാന്തിന് ലഭിച്ചു. അരൂരിൽ തുടക്കത്തിലെ ലീഡ് നില എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ 1864 വോട്ടുകൾക്കു മുന്നിൽ. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഷാനിമോളുടെ കുതിപ്പ്. അരൂർ പഞ്ചായത്തിലും ഷാനിമോൾക്ക് ലീഡ് ലഭിച്ചു. 

കോന്നിയില്‍ തുടക്കം മുതൽ ചാഞ്ചാട്ടം കാണപ്പെട്ടു. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ 5220 വോട്ടുകൾക്കു മുന്നിൽ. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്. എറണാകുളത്തു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് 3673 വോട്ടുകൾക്ക് ജയിച്ചു. എറണാകുളത്തു പോസ്റ്റൽ വോട്ടുകളിൽ ബിജെപിയ്ക്കു ലീഡ്. മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ 7606  വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഇവിടെ ബിജെപി രണ്ടാമതായി ലീഡ് ചെയ്യുന്നു. 

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...