'19'ന്റെ മധുരം തീരും മുമ്പേ തിരിച്ചടി: 'ശരിദൂര'ത്തിൽ എൽഡിഎഫ്: കോൺഗ്രസിന് ആഘാതം

vattioyoorkavu-udf-election
SHARE

വട്ടിയൂർക്കാവിലെയും കോന്നിയിലെയും ഇടതുപക്ഷത്തിന്റെ അട്ടിമറി വിജയം കോൺഗ്രസിന് നൽകുന്ന പൊല്ലാപ്പ് ഇനി ചില്ലറയാകില്ല. സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയ കടുംപിടുത്തവും പൊട്ടിത്തെറിക്കും നേതാക്കൾ ഇനി വലിയ വില കൊടുക്കേണ്ടി വരും. പാലായ്ക്ക് പുറമെ ഉറച്ചകോട്ടയായ കോന്നിയും വട്ടിയൂർക്കാവും തമ്മിലടി കാരണം നഷ്ടപ്പെട്ടു. പാലായിലെ തോല്‍വി കൈയ്യബദ്ധമാണെന്ന് പറഞ്ഞുവെച്ച കോൺഗ്രസ്, ഈ വലിയ ആഘാതത്തെ എങ്ങനെ മറികടക്കുമെന്നും കണ്ടറിയണം. 23 വർഷം കൈ കുമ്പിളിൽ യുഡിഎഫിനെ കൊണ്ടുനടന്ന കോന്നിക്കാരും ഇക്കുറി കൈവിട്ടു.

എന്നാൽ ഈ തിരഞ്ഞെടുപ്പ് ഇടതുപക്ഷ മുന്നണിക്കും വൻ വെല്ലുവിളിയായിരുന്നു. കൂടാതെ എൻഎസ്എസിന്റെ തുറന്ന പിന്തുണ യുഡിഎഫിനെന്ന പ്രഖ്യാപനവും എൽഡിഎഫിന് ക്യാമ്പിന് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ സമുദായ സംഘടനകളുടെ നിലപാടിനപ്പുറം വോട്ടർമാർ ചിന്തിച്ചപ്പോൾ എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ  മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്കു കുതിച്ചെത്തി. എന്നാൽ വട്ടിയൂർക്കാവിൽ ബിജെപി–സിപിഎം വോട്ടുകച്ചവടമെന്ന് കെ മുരളീധരൻ അടക്കമുള്ള നേതാക്കൾ നേരത്തെ ഉയർത്തിയിരുന്നു. എന്നിരുന്നാലും തിരുവനന്തപുരം മേയർ എന്ന നിലയിലുള്ള വി കെ പ്രശാന്തിന്റെ വ്യക്തിപ്രഭാവം എൽഡിഎഫിനെ തുണച്ചു.

കൂടാതെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തിനുള്ള വലിയൊരു തിരിച്ചുവരവു കൂടിയാണ് വട്ടിയൂർക്കാവിലെയും കോന്നിയിലെയും വിജയങ്ങൾ. സർക്കാരിന്റെ  വിലയിരുത്തലായും ഇതിനെ വ്യഖ്യാനിക്കുന്നു. മണ്ഡലം രൂപീകരിച്ച 2011 നു ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും വിജയിച്ച യുഡിഎഫ് ആദ്യമായി പ്രതിരോധത്തിലാകുന്നത് പ്രശാന്തിന്റെ സ്ഥാനാർഥിത്വത്തിലൂടെ മാത്രമാണ്.

എന്നാൽ വട്ടിയൂർക്കാവിൽ ചിത്രത്തിലിടം േനടാൻ പോലും ബിജെപിക്ക് കഴിഞ്ഞില്ലെന്നും ശ്രദ്ദേയമാണ്. കുമ്മനം രാജശേഖരനിലൂടെ ബിജെപിക്ക് താമര വിരിക്കാൻ കഴിഞ്ഞല്ലെങ്കിലും  ജില്ലാ പ്രസിഡന്റ് കൂടിയായ എസ്.സുരേഷിലൂടെ പറ്റുമെന്ന ധാരണയും ഒടുവിൽ വാടി. കുമ്മനം സ്ഥാനാർത്ഥിയായി പ്രചരണം തുടങ്ങിയിടത്താണ് അപ്രതീക്ഷിതമായി എസ് സുരേഷിന്റെ കടന്നുവരവ്. ഇത് പ്രവർത്തകർക്ക് ഇടയിൽ ആശങ്കയുണ്ടാക്കിയെന്ന് പല നേതാക്കളും തുറന്നടിച്ചിരുന്നു. നേരിയ പ്രതീക്ഷയുണ്ടായിരുന്ന കോന്നിയിലും വട്ടിയൂർക്കാവിലുമുള്ള അതിദയനീയ പ്രകടനം ബിജെപിക്കുള്ളിലും വരും നാൾ ചർച്ചയാകുമെന്നറപ്പാണ്.

  

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...