രണ്ടിടത്തെ തോൽവി ഗൗരവതരം, പരസ്യപ്രസ്താവന നടത്തരുത്: ചെന്നിത്തല

chennithala-bypoll-result-reaction
SHARE

ഉപതിരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വി ഗൗരവതരമെന്ന് രമേശ് ചെന്നിത്തല. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്. എന്‍എസ്എസ് നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. 

ശക്തിദൗര്‍ബല്യങ്ങള്‍ വ്യക്തമായെന്നും ചെന്നിത്തല പറഞ്ഞു. തിരിച്ചടി പരിശോധിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പറഞ്ഞു. എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടം പകല്‍പോലെ വ്യക്തമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. 

കോന്നിയിൽ കാലുവാരലുണ്ടായെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ് തുറന്നു പറഞ്ഞു. തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. പ്രതികരിച്ചു. എത്ര ഉന്നതരായാലും നടപടിവേണം. വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക്  തെറ്റായ സന്ദേശം നൽകി. ഇതു തിരിച്ചടിയായി. കോൺഗ്രസിലുണ്ടായ തർക്കമാണ് വട്ടിയൂർക്കാവിലും കോന്നിയിലും പിന്നിലാവാൻ കാരണം. എൻഎസ്എസ് നിലപാട് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. 

സമുദായധ്രുവീകരണം ചെറുക്കാനായില്ലെന്ന് കെ.മോഹന്‍കുമാര്‍ പറഞ്ഞു. എന്‍.എസ്.എസ് പിന്തുണമൂലം മറുവശത്ത് ധ്രുവീകരണമുണ്ടായെന്നും മോഹന്‍കുമാര്‍ പറഞ്ഞു. അതേസമയം, കെ.മുരളീധരനും അടൂര്‍ പ്രകാശും റോബിന്‍ പീറ്ററും പ്രതികരിക്കാൻ തയ്യാറായില്ല.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...