വട്ടിയൂർക്കാവിൽ എല്‍ഡിഎഫ് കുതിപ്പില്‍ ബിജെപിക്ക് തിരിച്ചടി; വോട്ടുകണക്കില്‍ പിന്നിൽ

TVM-Celeb-new
SHARE

ഏറെ പ്രതീക്ഷയോടെ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരുന്ന ബിജെപിക്ക് പക്ഷേ ഇക്കുറി നിലംതൊടാനായിട്ടില്ല. വൻ വോട്ട് ചോർച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എണ്ണിയ എല്ലാ റൗണ്ടിലും 2000 വോട്ടുകൾ ബിജെപിക്ക് കുറഞ്ഞിരുന്നു. ഇതുവരെ വി കെ പ്രശാന്തിന് ലഭിച്ചത് 41946 വോട്ടാണ്. എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻ കുമാറിന് ലഭിച്ചത് 30379 ആണ്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ബിജെപിക്ക് ലഭിച്ചത് 22922 ആണ്.

കോന്നിയിൽ കെ.സുരേന്ദ്രന് ഉണ്ടാക്കിയ മുന്നേറ്റം പോലും വട്ടിയൂർക്കാവിലെ സ്ഥാനാർഥി എസ് സുരേഷിന് നേടാനായില്ല. സ്ഥാനാർഥി നിർണയത്തിൽ തുടങ്ങിയ കല്ലുകടി തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചുവെന്നു വേണം കരുതാൻ. വീണ്ടും കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിടത്താണ് അപ്രതീക്ഷിതമായി എസ് സുരേഷിന്റെ വരവ്. എൻഎസ്എസ് തുറന്ന പിന്തുണ യുഡിഎഫിന് നൽകിയതും സ്ഥാനാർഥിയോടുള്ള പരിചയക്കുറവും ബിജെപിക്ക് തിരിച്ചടിയായി. ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി ബിജെപി സ്ഥാനാർഥി രംഗത്തുവന്നിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് എൽഡിഎഫിന് വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ പകുതിയായാണ് കുറഞ്ഞത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ നേടിയ വോട്ടുകളുടെ അടുത്തെത്താന്‍ പോലും ബിജെപിക്ക് ആയില്ല എന്ന് ചുരുക്കം.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...