ബിജെപിക്ക് കനത്ത തിരിച്ചടി; നേതൃമാറ്റത്തിന് ആവശ്യമുയർന്നേക്കും

bjp-web-flag
SHARE

ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായത് കനത്ത തിരിച്ചടി. ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല ഉള്ള വോട്ട് ചോരുകയും ചെയ്തു. ഇതോടെ നേതൃമാറ്റത്തിനായുള്ള ആവശ്യം പാര്‍ട്ടിയിലുയരും

വട്ടിയൂര്‍ക്കാവില്‍ കനത്ത തിരിച്ചടിയുണ്ടായപ്പോള്‍ കോന്നിയില്‍ പ്രതീക്ഷിച്ച രീതിയിലുണ്ടായ മുന്നേറ്റമുണ്ടാക്കാനായില്ല. മഞ്ചേശ്വരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 89 വോട്ടിന്‍റെ പരാജയത്തില്‍ നിന്നു ഒരുപാടു പിന്നോക്കം പോയെങ്കിലും രണ്ടാംസ്ഥാനം നിലനിര്‍ത്തിയെന്നതു മാത്രമാണ് ഏക ആശ്വാസം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവും സംസ്ഥാന നേതൃത്വത്തിലെ ദിശാബോധമില്ലായ്മയുമാണ് തിരിച്ചടിയായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കുറെക്കാലമായി ബിജെപി യില്‍ നിന്നു അകന്നുപോയ വോട്ടുമറിക്കല്‍ വിവാദം വീണ്ടും വേട്ടയാടിയേക്കാം. പ്രത്യേകിച്ചും വട്ടിയൂര്‍ക്കാവില്‍. ലോക്സഭയിലെ 50750 എന്ന സംഖ്യയില്‍ നിന്നും വോട്ടു പകുതിയിലേക്ക് കുറഞ്ഞതാണ് ഇതിനു കാരണം. മാത്രമല്ല പാര്‍ട്ടി എ പ്ലസ് മണ്ഡലമായി കരുതുന്ന ഇവിടെ കുമ്മനത്തിനു പകരം സ്ഥാനാര്‍ഥിയായി എസ്.സുരേഷ് എത്തിയപ്പോള്‍ തന്നെ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുകയും ചെയ്തു. മാത്രമല്ല തുടക്കം മുതല്‍ ഒടുക്കം വരെ ആര്‍.എസ്.എസ്. മണ്ഡലത്തില്‍ പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നിന്നു.

സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തുണ്ടായ തിരിച്ചടി നേതൃതലത്തിലെ സമൂലമാറ്റത്തിനു കാരണമായേക്കും. ദേശീയ നേതൃത്വത്തിനു സംസ്ഥാനതലത്തിലെ പ്രവര്‍ത്തനത്തില്‍ ഒട്ടും തൃപ്തിയില്ലാത്തതും ഇതിനു ആക്കം കൂട്ടും. തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രതിപക്ഷ സ്ഥാനത്തുള്ള ബിജെപിക്ക് കോര്‍പറേഷന്‍ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വട്ടിയൂര്‍ക്കാവിലെ തിരിച്ചടി അടുത്ത തവണ മേയര്‍ സ്ഥാനമെന്ന മോഹത്തിനും തിരിച്ചടിയാകും.

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...