അരൂരിൽ നാടകീയ നിമിഷങ്ങൾ; കണ്ണീരൊപ്പി ഷാനിമോൾ; ചരിത്രവിജയം

shanimol-usman
SHARE

അരൂരിൽ തിരഞ്ഞെടുപ്പ് ചിത്രത്തിന് നാടകീയ ക്ലൈമാക്സ്. 2029 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍  യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ വിജയം ഉറപ്പിച്ചു. ഉദ്യേഗഭരിതമായ നിമിഷങ്ങളിലൂടെയാണ് അരൂരിലെ അവസാന നിമിഷങ്ങൾ കടന്നുപോയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലെ വിജയം മണ്ഡലത്തിലെ യുഡിഎഫിന്റെ ചിട്ടയായിട്ടുള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലാണെന്ന് ഷാനിമോൾ ഉസ്മാന്‍ പ്രതികരിച്ചു. ഔദ്യോഗികമായ ഫലപ്രഖ്യാപനം നിലവിൽ വന്നിട്ടില്ല. 

അഭിമാന പോരാട്ടത്തിലെ അവസാന നിമിഷങ്ങളിലെ സമ്മര്‍ദം ഷാനിമോൾ ഉസ്മാന്റെ മുഖത്തും കാണാമായിരുന്നു. ഒപ്പം ഡിസിസി പ്രസിഡന്റ് എം ലിജുവും സഹപ്രവർത്തക ലതികാ സുഭാഷും ആകാംക്ഷാഭരിതരായി ഫലം ഉറ്റുനോക്കുന്നു. ഷാനിമോളുടെയും ലതികയുടെയും കണ്ണുകൾ നിറയുന്നതും  ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...