ഇനി 4 പഞ്ചായത്തുകൾ; കണ്ണുകള്‍ അരൂരിലേക്ക്; ഈ കണക്കുകള്‍ നിർണായകം

shanimol-manu-24
SHARE

ഉപതിരഞ്ഞെടുപ്പ് നടന്ന നാല് മണ്ഡലങ്ങളിലെയും ഫലം ഉറപ്പായതോടെ ഇനി എല്ലാ കണ്ണുകളും അരൂരിലേക്ക്. നിലവിൽ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനിമോൾ ലീഡ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ നേടിയ ലീഡ് എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിന് നിലനിർത്താൻ കഴിയാതെ പോയി. എന്നാലിപ്പോഴും അന്തിമഫലം ഉറപ്പിക്കാവുന്ന ലീഡ് നിലയല്ല ഇതെന്നാണ് വ്യക്തമാകുന്നത്. 

പാണാവള്ളി പഞ്ചായത്തിൽ എൽഡിഎഫിന് ലഭിച്ച ലീഡാണ് ഷാനിമോളുടെ ലീഡിൽ ഇടിവുണ്ടാക്കിയത്. 900 വോട്ടിന്റെ ഭൂരിപക്ഷമാണ് പാണാവള്ളിയിൽ എൽഡിഎഫിന്റെ ലീഡ്.  

തൈക്കാട്ടുശേരി, കുത്തിയതോട്, പള്ളിപ്പുറം, തുറവൂർ എന്നീ പഞ്ചായത്തുകളിലെ നിർണായകവോട്ടുകളാണ് ഇനി എണ്ണാനുള്ളത്. ഇവയെല്ലാം എൽഡിഎഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകൾ.  2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ നാല് പഞ്ചായത്തുകളിൽ കുത്തിയതോട് മാത്രമാണ് ഷാനിമോൾക്ക് ലീഡ് നേടാനായത്. 561ന്റെ ലീഡാണ് ഷാനിമോൾ നേടിയത്. മറ്റെല്ലാ പഞ്ചായത്തുകളിലുമായി ആകെ 2236 നേടി എൽഡിഎഫിനായിരുന്നു ലീഡ്. 

എക്സിറ്റ് പോളുകൾ അരൂരിൽ പ്രവചിച്ചത് ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്. അതിൽത്തന്നെ അൽപ്പം സാധ്യത കൂടുതൽ എൽഡിഎഫിനും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ ഷാനിമോൾ ഉസ്മാനെ കൈവിട്ടത്. എന്നാൽ 648 വോട്ടിന്റെ ഭൂരിപക്ഷം നൽകി അരൂർ ഷാനിമോൾക്കൊപ്പം നിന്നു. 

ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂരിലേത്. ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത മണ്ഡലവും അരൂരാണ്.

വട്ടിയൂർക്കാവിൽ എൽഡിഎഫിന്റെ വി കെ പ്രശാന്ത് 14,251 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ്കുമാർ 10031 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എറണാകുളത്ത് യുഡിഎഫിന്റെ ടി ജെ വിനോദ് 3673 വോട്ടിന് ജയിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി എം സി കമറുദ്ദീൻ വ്യക്തമായ ആധിപത്യം നിലനിർത്തി മുന്നേറുകയാണ്.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...