
സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അഞ്ചിൽ പോരിലെ ജേതാക്കളുടെ ചിത്രം തെളിയുന്നു. ഉറച്ച മണ്ഡലങ്ങളായ കോന്നിയിലേയും വട്ടിയൂർക്കാവിലേയും എതിരാളികളുടെ മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. സിറ്റിങ് സീറ്റായ അരൂർ കൈവിട്ടത് എൽഡിഎഫിനും ഷോക്കായി.
വട്ടിയൂര്‍ക്കാവില്‍ അട്ടിമറി ജയമുറപ്പിച്ച് എൽഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പ്രശാന്തിന് മികച്ച ഭൂരിപക്ഷമാണ് കിട്ടിയത്. പ്രതീക്ഷിച്ച വിജയമെന്ന് വി.കെ.പ്രശാന്ത് പ്രതികരിച്ചു. എൽഡിഎഫ് സാമുദായികഘടകങ്ങള് മാറ്റിനിര്‍ത്തിയത് ഗുണകരമായി. ബി.ജെ.പിക്കാരുടെ അടക്കം വോട്ട് ലഭിച്ചെന്നും പ്രശാന്ത് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍കുമാര്‍ പരാജയം സമ്മതിച്ചു. എൻഎസ്എസ് പിന്തുണ മറ്റൊരുരീതിയില്‍ തിരിച്ചടിയായോയെന്ന് സംശയിക്കുന്നു. നിലപാട് ദുര്‍വ്യാഖ്യാനം ചെയ്തത് പ്രതിരോധിക്കാനായോ എന്ന് പരിശോധിക്കണമെന്നും മോഹൻകുമാർ പറഞ്ഞു. കോന്നിയിലും എല്‍ഡിഎഫിന് അട്ടിമറി മുന്നേറ്റം നടത്താൻ സാധിച്ചു. യുഡിഎഫ് പഞ്ചായത്തുകള്‍ എണ്ണിയപ്പോഴും എല്‍ഡിഎഫിനായിരുന്നു ലീഡ്. പതിനായിരത്തോളം ഭൂരിപക്ഷംകിട്ടുമെന്ന് ജനീഷ്കുമാര്‍ കുമാർ പറഞ്ഞു. സിറ്റിങ് സീറ്റുകളായ എറണാകുളത്തും മഞ്ചേശ്വരത്തും ജയമുറപ്പിച്ച് യുഡിഎഫ് കുതിച്ചു.
സ്ഥാനാർഥികളുടെ ലീഡ് നില ഇങ്ങനെ
വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 9556 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. തുടക്കം മുതൽ പ്രശാന്ത് തന്നെയായിരുന്നു മുന്നിൽ. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രശാന്തിന് ലീഡ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയോളം പ്രശാന്തിന് ലഭിച്ചു. അരൂരിൽ തുടക്കത്തിലെ ലീഡ് നില എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ 2553 വോട്ടുകൾക്കു മുന്നിൽ. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഷാനിമോളുടെ കുതിപ്പ്. അരൂർ പഞ്ചായത്തിലും ഷാനിമോൾക്ക് ലീഡ് ലഭിച്ചു.
കോന്നിയില്‍ തുടക്കം മുതൽ ചാഞ്ചാട്ടം കാണപ്പെട്ടു. മലയാലപ്പുഴ പഞ്ചായത്ത് എണ്ണിയപ്പോള്‍ എല്‍ഡിഎഫിന് ലീഡ്. മൈലപ്ര പഞ്ചായത്തില്‍ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫ് സ്ഥാനാർഥി ജനീഷ് കുമാർ 4786 വോട്ടുകൾക്കു മുന്നിൽ. തുടക്കത്തിൽ മോഹൻരാജ് ആയിരുന്നു ലീഡ് ചെയ്തത്. എറണാകുളത്തു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് 4232 വോട്ടുകൾക്ക് ജയിച്ചു. എറണാകുളത്തു പോസ്റ്റൽ വോട്ടുകളിൽ ബിജെപിയ്ക്കു ലീഡ്. മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ 6601 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഇവിടെ ബിജെപി രണ്ടാമതായി ലീഡ് ചെയ്യുന്നു.