
ആകെ 123 പോസ്റ്റൽ വോട്ടുകളാണ് വട്ടിയൂർക്കാവിൽ ഉള്ളത്. അതിൽ 63 വോട്ടിന്റെ ലീഡ് നിലനിർത്തി എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്. വട്ടിയൂർക്കാവിൽ ഇത് പുതിയ ട്രെൻടഡാണോയെന്ന് നിമിഷങ്ങൾക്കകം അറിയാം. തിരുവനന്തപുരം മേയറായ വി കെ പ്രശാന്തിന്റെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണിത്. വ്യക്തിപ്രഭാവമുള്ള സ്ഥാനാർത്ഥിയിലൂടെ സീറ്റ് പിടിച്ചെടുക്കുകയെന്നാണ് ഇടതുപക്ഷം ഇവിടെ ലക്ഷ്യമിട്ടത്. വിഡിയോ റിപ്പോർട്ട് കാണാം.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം എണ്ണുന്നത് പോസ്റ്റൽ, സർവീസ് വോട്ടുകൾ. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലെ ആദ്യ ഫലസൂചന എട്ടരയോടെ പുറത്തുവരും. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
ഉച്ചയ്ക്കു രണ്ടിനു മുൻപ് എല്ലായിടത്തും ഫലം പ്രഖ്യാപിക്കാനാകുമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കി. മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകൾ. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രതീക്ഷ.