യുഡിഎഫ് മൂന്നിടത്തും എൽഡിഎഫ് രണ്ടിടത്തും മുന്നിൽ; പോസ്റ്റൽ വോട്ടിൽ ബിജെപി

poll-24
SHARE

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ആണ് ആദ്യം എണ്ണുന്നത്. അരൂര്‍ 102, കോന്നി 174, എറണാകുളം 126, മഞ്ചേശ്വരം 4, വട്ടിയൂര്‍ക്കാവ് 123 പോസ്റ്റൽ, സർവീസ് വോട്ടുകളാണുള്ളത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 631 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയോളം പ്രശാന്തിന് ലഭിച്ചു. അരൂരിൽ തുടക്കത്തിലെ ലീഡ് നില എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ 302 വോട്ടുകൾക്കു മുന്നിൽ. മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ 4364 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. കോന്നിയില്‍ യുഡിഎഫിന് ആദ്യലീഡ്. പി.മോഹന്‍രാജ് 321 വോട്ടുകൾക്കു മുന്നിൽ. ആദ്യ റൗണ്ട് പൂർത്തിയായി. എറണാകുളത്തു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് 623 വോട്ടുകൾക്ക് മുന്നിൽ. 

ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍ വീതമുണ്ട്. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. ഫലപ്രഖ്യാപനം  ഉച്ചയ്ക്ക് മുന്‍പ് തന്നെ ഉണ്ടായേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച്  ഉപതിരഞ്ഞെടുപ്പ് നടന്നത്

നാലുമണ്ഡലങ്ങള്‍ നിലനിര്‍ത്താനാകുമോയെന്ന ആശങ്കയിലാണ് യുഡിഎഫ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും കടുത്ത വെല്ലുവിളിയാണ് യുഡിഎഫ് നേരിടുന്നത്. അതേസമയം സിറ്റിങ് സീറ്റായ അരൂരിനൊപ്പം വട്ടിയൂര്‍ക്കാവിലും പ്രതീക്ഷവച്ചിരിക്കുകയാണ് എല്‍ഡിഎഫ്. വോട്ടുവിഹിതം ഇടിയുമോയെന്ന ആശങ്കയിലാണ് എന്‍ഡിഎ. 

കോന്നിയില്‍ യുഡിഎഫ് ബിജെപി വോട്ടുകച്ചവടം നടന്നെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.യു.ജനീഷ് കുമാര്‍. യുഡിഎഫിന്റെ നിലവാരമില്ലാത്ത പ്രചരണങ്ങള്‍ക്കുള്ള മറുപടിയാവും ഫലമെന്നു അരൂർ എൽഡിഎഫ് സ്ഥാനാർഥി മനു സി.പുളിക്കല്‍. അരൂരിന്റെ ചരിത്രം തിരുത്തുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്്മാന്‍ പറഞ്ഞു. 

വോട്ടെടുപ്പ് ദിവസത്തെ മഴ വോട്ടര്‍മാരെ സ്വാധീനിച്ചെന്നും എറണാകുളത്ത് എല്‍.ഡി.എഫ് ജയം നേടുമെന്നും സ്ഥാനാര്‍ഥി മനു റോയ് പറഞ്ഞു. അയ്യായിരത്തിനുമേല്‍ ഭൂരിപക്ഷം നേടുമെന്ന് മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദീന്‍ പറഞ്ഞു. 

എന്‍എസ്എസിലെ യുവാക്കള്‍ പിന്തുണച്ചെന്ന് വട്ടിയൂർക്കാവ് എൽഡിഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് പറഞ്ഞു. മഞ്ചേശ്വരത്ത് നാട്ടുകാരനെന്ന പരിഗണന ലഭിക്കുമെന്ന് എം.ശങ്കര്‍ റൈ പ്രതികരിച്ചു. എറണാകുളത്തു മഴ തിരിച്ചടിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദ് പറഞ്ഞു. 

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...