മഴയത്തും ടി.ജെ.വിനോദ് ജയിക്കണമെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കണം: വിഡിയോ

vinod-24
SHARE

എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദ് ജയിക്കണമെങ്കിൽ മുഴുവൻ പാർട്ടി വോട്ടുകളും കിട്ടണം. മഴയിൽ വോട്ടുകൾ ഒലിച്ച് പോകരുത്. അത് മാത്രമല്ല, ബിജെപി വോട്ടുകൾ 15000 ത്തിന് മുകളിലേക്ക് പോകരുത്.  തേവര, ഐലന്റ്, കലൂർ, എളംകുളം മേഖലകളിൽ വോട്ടുചോർച്ചയും ഉണ്ടാകരുത്. വിശദമായ വിഡിയോ കാണാം. 

യുഡിഎഫ് ശക്തികേന്ദ്രമായ ചേരാനെല്ലൂരിലെ വോട്ടാണ് ആദ്യ മണിക്കൂറുകളിൽ എണ്ണുന്നത്. ചേരാനെല്ലൂരിൽ 15000 ത്തിന് മുകളിലേക്ക് ആദ്യം ലീഡ് നില ഉയർത്താനായാൽ മണ്ഡലം  യുഡിഎഫ് തന്നെയെന്ന് ഉറപ്പിക്കാം.മറിച്ച് 500-1500 വോട്ടുകളിലേക്ക് ഇത് ചുരുങ്ങുകയാണെങ്കിൽ അട്ടിമറി ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിജെപി ഒരു വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമല്ല എറണാകുളം. പക്ഷേ സെൻട്രൽ, സൗത്ത് മേഖലകളിൽ കഴിഞ്ഞ വോട്ട് ശതമാനം നിലനിർത്താൻ സി ജി രാജഗോപാലിന് സാധിക്കുമോ എന്നതാണ് പ്രധാനം.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...