നാലിടത്തു യുഡിഎഫ് മുന്നിൽ, അരൂരിൽ ഷാനിമോൾ കുതിക്കുന്നു

shani-aroor
SHARE

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 631 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രശാന്തിന് ലീഡ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയോളം പ്രശാന്തിന് ലഭിച്ചു. അരൂരിൽ തുടക്കത്തിലെ ലീഡ് നില എൽഡിഎഫിന് നഷ്ടമായി.  യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ 302 വോട്ടുകൾക്കു മുന്നിൽ. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഷാനിമോളുടെ കുതിപ്പ്. 

മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ 4364 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. കോന്നിയില്‍ യുഡിഎഫ് സ്ഥാനാർഥി പി.മോഹന്‍രാജ് 321 വോട്ടുകൾക്കു മുന്നിൽ. ആദ്യ റൗണ്ട് പൂർത്തിയായി. എറണാകുളത്തു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് 623 വോട്ടുകൾക്ക് മുന്നിൽ. എറണാകുളത്തു പോസ്റ്റൽ വോട്ടുകൾ ബിജെപിയ്ക്കു ലീഡ്. ഫലപ്രഖ്യാപനം  ഉച്ചയ്ക്ക് മുന്‍പ് തന്നെ ഉണ്ടായേക്കും

MORE IN ASSEMBLY BYELECTION 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...