വട്ടിയൂർക്കാവിൽ തേരോട്ടം തുടർന്ന് പ്രശാന്ത്: ഇടിഞ്ഞ് ബിജെപി വോട്ടുകള്‍

prasanth-01
SHARE


വട്ടിയൂർക്കാവിൽ മുന്നേറ്റം തുടർന്ന് എൽഡിഎഫ്. 23,000 വോട്ടുകൾക്ക് പിന്നിലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷമിവിടെ. 2467ന്റെ ലീഡാണ് പ്രശാന്തിനിവിടെ ഇപ്പോള്‍. ഒരിക്കൽ പോലും യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാറിന് ലീഡ് ഉയർത്താനായില്ല. അതേസമയം കോന്നിയിലും എൽഡിഎഫിന് മുന്നേറ്റമാണ്. ജനീഷിന്റെ നിലവിലെ ലീഡ് 2007 ആണ്. കോന്നിയിൽ 56 ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോഴാണ് ജനീഷിന് വ്യക്തമായ ലീഡ് ഉണ്ടായിരിക്കുന്നത്.അതേസമയം വട്ടിയൂർക്കാവിൽ ബിജെപിയുടെ വോട്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ പകുതിയായി കുറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനിലൂടെ നേടിയ വോട്ടുകൾ നിലനിര്‍ത്താൻ ബിജെപിക്ക് ആയില്ല. അതേസമയം തുടക്കം മുതൽ ശക്തമായ ആധിപത്യം തുടരുകയാണ് വി കെ പ്രശാന്ത്. ബിജെപിയുടെ കുറഞ്ഞ വോട്ടുകൾ ലഭിച്ചത് എൽഡിഎഫിനെന്നാണ് വിലയിരുത്തൽ.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...