എന്‍എസ്എസിലെ യുവാക്കള്‍ പിന്തുണച്ചെന്നു പ്രശാന്ത്; മഴ ബാധിക്കില്ലെന്നു വിനോദ്

candidates-reaction
SHARE

സംസ്ഥാനത്തെ അഞ്ചുനിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ അവസാനനിമിഷത്തിലും സ്ഥാനാർഥികൾ ആത്മവിശ്വാസത്തിൽ. എന്‍എസ്എസിലെ യുവാക്കള്‍ പിന്തുണച്ചെന്ന് വട്ടിയൂർക്കാവ് എൽഡിഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് പറഞ്ഞു. മഞ്ചേശ്വരത്ത് നാട്ടുകാരനെന്ന പരിഗണന ലഭിക്കുമെന്ന് എം.ശങ്കര്‍ റൈ പ്രതികരിച്ചു. എറണാകുളത്തു മഴ തിരിച്ചടിയാകില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ടി.ജെ വിനോദ് പറഞ്ഞു. 

വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചന അറിയുന്ന തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍ വീതമുണ്ട്. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. ഫലപ്രഖ്യാപനം  ഉച്ചയ്ക്ക് മുന്‍പ് തന്നെ ഉണ്ടായേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച്  ഉപതിരഞ്ഞെടുപ്പ് നടന്നത്. അമിത ആത്മവിശ്വാസമില്ലാതെ ഫലത്തിനായി കാത്തിരിക്കുന്ന മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...