കോന്നിയിൽ ലീഡ് ഉയർത്തി മോഹൻ രാജ്: കോട്ടയില്‍ പ്രതീക്ഷയോടെ യുഡിഎഫ്

mohanraj-1
SHARE

കോന്നിയിൽ ആദ്യഘട്ടത്തിൽ ലീഡ് ഉയർത്തി യുഡിഎഫ് സ്ഥാനാർഥി പി. മോഹൻ രാജ്. സ്ഥാനാർഥി നിർണയത്തിൽ തുടങ്ങിയ കടുപിടുത്തവും പൊട്ടിത്തെറിയും ഉറച്ച മണ്ഡലത്തെ ബാധിക്കുമോന്ന നെഞ്ചിടിപ്പ് യുഡിഎഫ് ക്യാമ്പിന് ഉണ്ടായിരുന്നു. എന്നാൽ തുടക്കത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ യുഡിഎഫിന് അനുകൂലമാണ്.

കോന്നിയില്‍ തോറ്റാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുംപിടുത്തം പിടിച്ച അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ തോറ്റാല്‍ ഒരുപരിധി വരെ കെ മുരളീധരനുമായിരിക്കും പ്രതിക്കൂട്ടില്‍.



അതേസമയം സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ ആണ് ആദ്യം എണ്ണുക. അരൂര്‍ 102, കോന്നി 174, എറണാകുളം 126, മഞ്ചേശ്വരം 4, വട്ടിയൂര്‍ക്കാവ് 123 പോസ്റ്റൽ, സർവീസ് വോട്ടുകളാണുള്ളത്. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 55 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. അരൂരിൽ എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കൽ മുന്നിൽ. മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ ലീഡ് ചെയ്യുന്നു.

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...