
സംസ്ഥാനത്തെ അഞ്ചുനിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ പാലാ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ എല്‍.ഡി.എഫ്. അഞ്ചിടത്തും വിജയം നേടാനാകുമെന്ന് യു.ഡി.എഫ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും. എട്ടരയോടെ ആദ്യഫല സൂചന അറിയുന്ന തരത്തില്‍ എല്ലാ മണ്ഡലങ്ങളിലും ക്രമീകരണം പൂര്‍ത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും ഓരോ കൗണ്ടിങ് സ്റ്റേഷനുകള്‍ വീതമുണ്ട്. ഓരോ റൗണ്ടിലും പത്തിലേറെ ബൂത്തുകള്‍ വീതം എണ്ണുന്ന തരത്തില്‍ ക്രമീകരിച്ചിരിക്കുന്നതിനാല്‍ ഓരോ പത്ത് മിനിറ്റിലും ലീഡ് നില മാറിക്കൊണ്ടിരിക്കും. ഫലപ്രഖ്യാപനം ഉച്ചയ്ക്ക് മുന്‍പ് തന്നെ ഉണ്ടായേക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം മണ്ഡലങ്ങളില്‍ ഒരുമിച്ച് ഉപതിരഞ്ഞെടുപ്പ് നടന്നത്. അമിത ആത്മവിശ്വാസമില്ലാതെ ഫലത്തിനായി കാത്തിരിക്കുന്ന മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് തിരഞ്ഞെടുപ്പ് ഫലം.