
വട്ടിയൂർക്കാവിലും കോന്നിയിലും ആദ്യ റൗണ്ടിൽ തന്നെ മുന്നേറി ഇടതുമുന്നണി. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലടക്കം പ്രശാന്തിന് വന്‍ മുന്നേറ്റമാണ്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യ നിമിഷങ്ങളിൽ കോന്നിയിൽ യുഡിഎഫിനായിരുന്നു ലീഡ്. കോന്നിയിൽ ആദ്യമായി ലീഡ് ഉയർത്തി എൽഡിഎഫ് സ്ഥാനാർഥി കെ യു ജനീഷ് കുമാർ. മലയാഴപ്പുഴ പഞ്ചായത്ത് എണ്ണിയ ശേഷമാണ് ആദ്യമായി ജനീഷ് കുമാർ ലീഡ് ഉയർത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മലയാഴപ്പുഴ പഞ്ചായത്ത് ബിജെപി ഭൂരിപക്ഷം നേടിയിരുന്നു. അതേസമയം കോന്നിയിൽ ബിജെപി മൂന്നാമതാണ്.
വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത് 2467 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. തുടക്കം മുതൽ പ്രശാന്ത് തന്നെയായിരുന്നു മുന്നിൽ. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രശാന്തിന് ലീഡ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയോളം പ്രശാന്തിന് ലഭിച്ചു. അരൂരിൽ തുടക്കത്തിലെ ലീഡ് നില എൽഡിഎഫിന് നഷ്ടമായി. യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ 963 വോട്ടുകൾക്കു മുന്നിൽ. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഷാനിമോളുടെ കുതിപ്പ്. അരൂർ പഞ്ചായത്തിലും ഷാനിമോൾക്ക് ലീഡ് ലഭിച്ചു.
എറണാകുളത്തു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് 2117 വോട്ടുകൾക്ക് മുന്നിൽ. എറണാകുളത്തു പോസ്റ്റൽ വോട്ടുകളിൽ ബിജെപിയ്ക്കു ലീഡ്. മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ 3498 വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. ഇവിടെ ബിജെപി രണ്ടാമതായി ലീഡ് ചെയ്യുന്നു. ഫലപ്രഖ്യാപനം ഉച്ചയ്ക്ക് മുന്‍പ് തന്നെ ഉണ്ടായേക്കും