
വോട്ടെണ്ണി തുടങ്ങി ഒരുമണിക്കൂർ പിന്നിടുമ്പോൾ എറണാകുളത്ത് യുഡിഎഫ് രണ്ടായിരത്തോളം വോട്ടുകൾക്ക് മുന്നിൽ. മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴാണ് യുഡിഎഫ് സ്ഥാനാര്‍ഥി ടി ജെ വിനോദ് ലീഡ് നിലനിർത്തുന്നത്. വോട്ടെണ്ണലിൽ തുടക്കം മുതൽ യുഡിഎഫ് മുന്നിലാണ്.
എളമക്കരയില്‍ പ്രതീക്ഷിച്ച വോട്ട് നേടാനായില്ല. അപ്രതീക്ഷിതമായെത്തിയ മഴയിൽ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞ കാഴ്ചയായിരുന്നു എറണാകുളം നിയോജകമണ്ഡലത്തിൽ. മഴയെത്തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞപ്പോൾ ലഭിച്ച വോട്ടുകളെല്ലാം ആർക്ക് അനുകൂലമാകുമെന്നാണ് ഉറ്റുനോക്കിയിരുന്നത്. വിഡിയോ സ്റ്റോറി കാണാം