ചുവപ്പുകോട്ട പിടിക്കുമോ യുഡിഎഫ്? കുതിച്ച് ഷാനിമോൾ; ലീഡ് 1000 കടന്നു

shanimol-24-10
SHARE

അരൂരിൽ യുഡ‍ിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന് വൻ മുന്നേറ്റം. രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ ആയിരത്തിലധികം വോട്ടുകൾക്കാണ് ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നത്. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഷാനിമോളുടെ കുതിപ്പ്.  ആദ്യഘട്ടത്തിലുണ്ടായിരുന്ന മുന്നേറ്റം എൽഡിഎഫ് സ്ഥാനാർഥി മനു സി പുളിക്കലിന് നഷ്ടമായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റാണ് അരൂരിലേത്. ഉപതിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത മണ്ഡലവും അരൂരാണ്.

എക്സിറ്റ് പോളുകൾ അരൂരിൽ പ്രവചിച്ചത് ഇഞ്ചോടിഞ്ഞ് പോരാട്ടമാണ്. അതിൽത്തന്നെ അൽപ്പം സാധ്യത കൂടുതൽ എൽഡിഎഫിനും. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആലപ്പുഴ ഷാനിമോൾ ഉസ്മാനെ കൈവിട്ടത്. എന്നാൽ 648 വോട്ടിന്റെ ഭൂരിപക്ഷം നൽകി അരൂർ ഷാനിമോൾക്കൊപ്പം നിന്നും. ഇക്കുറിയും അരൂർ ഷാനിമോൾക്കൊപ്പം തന്നെയാണെന്നാണ് ആദ്യറൗണ്ട് ലീഡ് നില വ്യക്തമാകുന്നത്. 

അരൂരിനും അരൂക്കുറ്റിക്കും പുറമേ പെരുമ്പളം, എഴുപുന്ന, പാണാവളളി, കോടംതുരുത്ത്, തൈക്കാട്ടുശ്ശേരി, കുത്തിയതോട്, പള്ളിപ്പുറം, 

തുറവൂർ എന്നീ പഞ്ചായത്തുകളടങ്ങിയതാണ് അരൂർ നിയമസഭാ മണ്ഡലം.

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി വി.കെ. പ്രശാന്ത്  ലീഡ് ചെയ്യുന്നു. യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലാണ് പ്രശാന്തിന് ലീഡ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയോളം പ്രശാന്തിന് ലഭിച്ചു. കോന്നിയിൽ എൽഡിഎഫ് സ്ഥാനാർഥി ജനീഷ്കുമാറിന്റെ ലീഡ് 2000വും കടന്ന് കുതിക്കുകയാണ്. യുഡിഎഫിന്റെ പി മോഹൻരാജ് പിന്നിലാണ്.

മഞ്ചേശ്വരത്തു യുഡിഎഫ് സ്ഥാനാർഥി എം.സി. കമറുദ്ദീൻ നാലായിരിത്തിലധികം വോട്ടുകൾക്കു ലീഡ് ചെയ്യുന്നു. കോന്നിയില്‍ യുഡിഎഫ് സ്ഥാനാർഥി പി.മോഹന്‍രാജ് ആണ്  മുന്നിൽ. എറണാകുളത്തു യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് ആണ് മുന്നിൽ. എറണാകുളത്തു പോസ്റ്റൽ വോട്ടുകൾ ബിജെപിയ്ക്കു ലീഡ്. ഫലപ്രഖ്യാപനം  ഉച്ചയ്ക്ക് മുന്‍പ് തന്നെ ഉണ്ടായേക്കും. 

MORE IN ASSEMBLY BYELECTION 2019
SHOW MORE
Loading...
Loading...