ഉണർവേറ്റി മോദി; കർഷകമണ്ണിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പര്യടനം

narendra-modi-2
SHARE

കർഷക പ്രശ്നങ്ങളിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച  കോൺഗ്രസിന്റെ കർഷക വിരുദ്ധ നയങ്ങളാണ് രാജ്യത്തെ കർഷക ആത്മഹത്യകൾക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുംകൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാർഷികമേഖലയായ തുംകൂരിൽ കർഷകരുടെ പ്രശ്നങ്ങളിൽ ഊന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം. കോൺഗ്രസിന്റ നയങ്ങളാണ് രാജ്യത്തെ കർഷകരെ പ്രതിസന്ധിയിലാക്കിയത്. കേന്ദ്രത്തിലും കർണാടകത്തിലും ഭരിച്ച കോൺഗ്രസ് കർഷകരെ തിരിഞ്ഞു നോക്കിയില്ല. കൃഷി ഭൂമിയിൽ വെള്ളമെങ്കിലും എത്തിച്ചിരുന്നെങ്കിൽ കർഷകർ മണ്ണിൽ പൊന്നുവിളയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കർഷക നേതാവായ യഡിയൂരപ്പക്കേ കർഷകരെ രക്ഷിക്കാനാവൂ. കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും തമ്മിൽ രഹസ്യധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുംകൂർ, നെലമംഗല, ഹാസൻ ജില്ലകളിൽ നിന്നുള്ള സ്ഥാനാർഥികളും പ്രവർത്തകരും റാലിയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വലിയ ആവേശത്തോടെയാണ് അണികൾ ഏറ്റെടുത്തത്. മോദിയെത്തിയതോടെ ബിജെപി കേന്ദ്രങ്ങളിൽ വലിയ ഉണർവാണ് ദൃശ്യമാകുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.