യെഡിയൂരപ്പ രാജിക്കൊരുങ്ങുന്നു; വിശ്വാസവോട്ടിന് കാക്കില്ല: ഇരപരിവേഷത്തിന് ശ്രമം

bs-yeddyurappa-2
SHARE

കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന ആശങ്കയില്‍ ബിജെപി നേതൃത്വം.  വിശ്വാസവോട്ടെടുപ്പിന് പോകാതെ രാജിവയ്ക്കുന്നതും പാര്‍ട്ടി ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. രാജിക്കത്ത് തയ്യാറാക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഒരു മണിക്കൂര്‍ പ്രസംഗം നടത്തി രാഷ്ട്രീയക്കളിയുടെ ഇരയെന്ന പരിവേഷമുണ്ടാക്കാനാണ് അണിയറ ആലോചന. 

അതിരുകടക്കേണ്ടെന്ന് കര്‍ണാടക ബിജെപിക്ക് ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. വിശ്വാസവോട്ടിന് ഒരുമണിക്കൂര്‍ മുമ്പിന് ഭൂരിപക്ഷം ഉറപ്പാക്കണം. ഉറപ്പില്ലെങ്കില്‍ മാന്യമായി പിന്‍വാങ്ങണമെന്നും അമിത് ഷാ നിര്‍ദേശം നല്‍കി. ഉച്ചയ്ക്ക് 1.30 വരെ 195 എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. സഭ 3.30 വരെ താൽക്കാലികമായി പിരിഞ്ഞു. 

കോണ്‍ഗ്രസ് (രണ്ട്), ദള്‍ (രണ്ട്) സ്വതന്ത്രര്‍ (രണ്ട്) എന്നിവര്‍ ബിജെപിക്കൊപ്പമാണ്. പ്രതിപക്ഷത്തെ 12 ലിംഗായത്ത് എംഎല്‍എമാരിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. അപ്പോഴും തോല്‍വി ഏല്‍പ്പിക്കുന്ന ആഘോതം മുന്നില്‍ കണ്ടാണ് യെഡിയൂരപ്പയുടെ നീക്കം.  

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഹോട്ടലില്‍ തങ്ങുകയാണ്. ഒരു ബിജെപി എംഎല്‍എയും ഒപ്പമുണ്ട്. ഇരുവര്‍ക്കും വിപ് നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലെത്തി. ഇവരെ ബിജെപി തടഞ്ഞുവച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കര്‍ണാടക ഡി.ജി.പി ഹോട്ടലിലെത്തി എം.എല്‍.എമാരുമായി സംസാരിച്ചു. 

വിവാദങ്ങളും ആരോപണങ്ങളും തുടരുന്നതിനിടെ  കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം. നാലുമണിക്ക് വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസം ആവര്‍ത്തിച്ച് ബി.ജെ.പിയും  ശക്തിതെളിയിക്കുമെന്ന് ഉറച്ച് കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യവും നീങ്ങുന്നു.  

രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പുറമെ  ബി.ജെ.പി പ്രധാനശക്തികേന്ദ്രമായ റെഡ്ഡി സഹോദരന്‍മാരിലൊരാളായ സോമശേഖരറെഡ്ഡിയും നിയമസഭയില്‍ ഇതുവരെ എത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഇതൊഴിച്ചാല്‍ ബി.ജെ.പിക്ക് അനുകൂലമായ നീക്കങ്ങളൊന്നും പ്രകടമല്ല. സഭാതലത്തില്‍  എന്താകും  സംഭവിക്കുക എന്ന ആകാംക്ഷയിലാണ് രാജ്യം. 

നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടരുകയാണ്.  രാവിലെ പതിനൊന്ന് മണിക്ക് സഭ തുടങ്ങിയപ്പോള്‍ പ്രോടെം സ്പീക്കര്‍ കെ.ജി.ബൊപ്പയ്യ ആദ്യം സത്യപ്രതിജ്ഞയ്ക്കായി മുഖ്യമന്ത്രി ബി.എസ് യെഡിയൂപ്പയെ ക്ഷണിച്ചു. യെഡിയൂരപ്പയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് അഞ്ച് അംഗങ്ങള്‍ വീതം ഒരുമിച്ചാണ്  സത്യപ്രതിജ്ഞ നടക്കുന്നത്. ഇതുവരെ എഴുപതോളം എം.എല്‍.എമാര്‍ സത്യപ്രതിജഞ ചെയ്തു  നാലുമണിക്ക് മുമ്പായി എല്ലാ എം.എല്‍.എമാരുടെയും സത്യപ്രതിജ്ഞ പൂര്‍ത്തായാക്കാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE