എല്ലാവരും ഒപ്പമുണ്ടെന്ന് കുമാരസ്വാമി; ബിജെപിക്ക് പരിഹാസം

hd-kumaraswamy-1
SHARE

ജെ.ഡി.എസിന്റെ എല്ലാ എം.എല്‍.എമാരും ഒപ്പമുണ്ടെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി കുമാരസ്വാമി. ഇന്ന് നാലു മണിവരെ തങ്ങളുടെ എംഎല്‍എമാരെ പാട്ടിലാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് കുമാരസ്വാമി പരിഹസിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കര്‍ണാടകയില്‍ ബി.എസ് യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബെംഗളൂരുവില്‍  കരുനീക്കങ്ങള്‍ ശക്തം. വിജയനഗര എംഎൽഎ ആനന്ദ് സിങ് ഒപ്പമില്ലെന്ന് കോണ്‍ഗ്രസ്. ആനന്ദ് സിങ്ങുമായി ബന്ധപ്പെടുന്നുണ്ട്. വോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

നാലുമണിക്ക് വിശ്വാസവോട്ട് തേടുമ്പോള്‍  കേവലഭൂരിപക്ഷം നേടാന്‍ 111 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമായിരിക്കെ 104 എം.എല്‍.എമാരാണ് ബി.ജെ.പിക്കുളളത്.

പ്രതിപക്ഷ നിരയില്‍ പിളര്‍പ്പുണ്ടാക്കി  കേവലഭൂരിപക്ഷത്തിന് വേണ്ട എം.എല്‍.എമാരുടെ എണ്ണം കുറയ്ക്കുയാണ് ബി.ജെ.പിക്കുമുന്നിലുളള പ്രധാനമാര്‍ഗം.  

MORE IN Karnataka Assembly Elections 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.