കർ‘നാടകം’; ചെകുത്താനും കടലിനുമിടയിൽപ്പെട്ട അവസ്ഥയെന്ന് കോടതി

karnataka-protest-2
SHARE

കർണ്ണാടകയിലെ രാഷ്ട്രീയകളിയിൽ സുപ്രീം കോടതിയും വലഞ്ഞു. യെഡിയൂരപ്പയുടെ ഭാവി നിർണ്ണയിക്കുന്ന തീരുമാനം പറയുന്നതിന്റെ ഇടയിലാണ് കോടതിയുടെ ചെകുത്താന്റെയും കടലിന്റെയും പരാമർശം. വാദപ്രതിവാദവേളകൾ ചെകുത്താന്റെയും കടലിന്റെയും ഇടയ്ക്ക് പെട്ടുപോയ അവസ്ഥയാണ് സമ്മാനിച്ചതെന്ന് കോടതി പറഞ്ഞു. 

കർണ്ണാടകയുടെ ഭാവി തീരുമാനിച്ച് സുപ്രീംകോടതിയുടെ തീരുമാനം. ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് സുപ്രീംകോടതി നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടത്. നാളെ നാലുമണിക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. 

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി കേസ് വാദത്തിനിടെ ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ആണോ സര്‍ക്കാരുണ്ടാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ‍യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ – ദള്‍ കത്തില്‍ എംഎല്‍എമാരുടെ പേരുകളുണ്ട്. എല്ലാം കണക്കിന്റെ കളി, ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറെന്നും കോടതി. 

മുമ്പും പിമ്പുമുള്ള സഖ്യങ്ങള്‍ ഒന്നായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പിന്തുണ തെളിയിക്കുകയാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ നല്ലതെന്നും കോടതി.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE