രഹസ്യ ബാലറ്റിനായി ബിജെപി; പറ്റില്ലെന്ന് കോടതി; മൂന്ന് പ്രഹരങ്ങൾ ഇങ്ങനെ

yeddyurappa-supreme-court
SHARE

കർണാടകയിലെ രാഷ്ട്രീയ അനിശ്ചിത്വത്തിന് വിരാമമാണ് സുപ്രീംകോടതിയുടെ തീരുമാനം. എന്നാൽ ഇത് ബിജെപിക്ക് നൽകിയത് കനത്ത മൂന്ന് പ്രഹരങ്ങളാണ്. യെഡിയൂരപ്പയും ബിജെപിയും അടുത്ത 48 മണിക്കൂർ കടന്നുപോകേണ്ടത് വിജയപരാജയത്തിന്റെ നൂൽപാലത്തിലൂടെയാണ്. ബിജെപിയെ വലയ്ക്കുന്ന കോടതിയുടെ തീരുമാനങ്ങൾ

1. ഭൂരിപക്ഷം തെളിയിക്കണം

മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെഡിയൂരപ്പ നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയു‌ടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. 

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാന്‍ തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി കേസ് വാദത്തിനിടെ ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ആണോ സര്‍ക്കാരുണ്ടാരുണ്ടാക്കാന്‍ ക്ഷണിച്ചത്. അതേസമയം, കോടതിയിൽ നൽകിയ ‍യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല.

2. രഹസ്യബാലറ്റ് വേണമെന്ന് ബിജെപി, പറ്റില്ലെന്ന് കോടതി

കേസുപരിഗണിച്ചപ്പോൾ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോൺഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. 

കൃത്യമായ ഭൂരിപക്ഷ ഉണ്ടെങ്കില്‍ നിങ്ങള്‍ എന്തിനാണ് നാളെ വോട്ടെടുപ്പിനെ ഭയക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കോണ്‍ഗ്രസിന്റേയും ദളിന്റേയും എം.എല്‍.എമാര്‍ക്ക് നാളെ എത്തുന്നതിന് തസമുണ്ടെന്നാണ് ബി.ജെ.പി കോടതിയിൽ അറിയിച്ചത്. ഞായറാഴ്ചത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് ബി.ജെ.പി അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി അത് അനുവദിച്ചില്ല.

3. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നീക്കം ചെയ്യാൻ പറ്റില്ല

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നീക്കാൻ ബിജെപി ശ്രമിച്ചിരുന്നു. എന്നാൽ ഇത് നടപ്പില്ലെന്ന് കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കേണ്ട എന്ന് കോടതി വിധിച്ചതും ബിജെപിയ്ക്ക് തിരിച്ചടിയായി. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ ബി.ജെ.പി നീക്കം നടത്തിയിരുന്നു.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ക്ലൈവ് മൈക്കിള്‍ വാന്‍ബുര്‍ളെ കോടതിയെ സമീപിച്ചിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് കോടതിയുടെ വിധിപ്രസ്താവന.

MORE IN Karnataka assembly elections 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.