കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ; ബിജെപിക്ക് അഗ്നിപരീക്ഷ

bs-yeddyurappa
SHARE

കർണാടകയിലെ രാഷ്ട്രീയ അനിശ്ചത്വത്തിനു അവസാനമാകുന്നു.  മുഖ്യമന്ത്രിയായി അധികാരമേറ്റ ബി.എസ്. യെഡിയൂരപ്പ നാളെ നാലുമണിക്ക് മുന്‍പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയു‌ടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസുപരിഗണിച്ചപ്പോൾ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോൺഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയാകാമെന്ന ഗവർണറുടെ നിർദേശവും റദ്ദാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമെന്ന ഗവര്‍ണറുടെ ഉത്തരവിന് സുപ്രീംകോടതി ഉത്തരവോടെ സാധുതയില്ലാതായി.

കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാന്‍ തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി കേസ് വാദത്തിനിടെ ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെ ആണോ സര്‍ക്കാരുണ്ടാരുണ്ടാക്കാന്‍ ക്ഷണിച്ചത്. അതേസമയം, കോടതിയിൽ നൽകിയ ‍യെഡിയൂരപ്പയുടെ കത്തില്‍ എംഎല്‍എമാരുടെ പേരില്ല. കോണ്‍ – ദള്‍ കത്തില്‍ എംഎല്‍എമാരുടെ പേരുകളുണ്ട്. എല്ലാം കണക്കിന്റെ കളി, ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവര്‍ണറെന്നും കോടതി. ബിജെപിയുടെ കത്തുകളിൽ വലിയ ഒറ്റകക്ഷിയെന്നും പുറമേനിന്ന് പിന്തുണയുണ്ടെന്നാണു കത്തിൽ പറഞ്ഞിരിക്കുന്നത്. 

അതേസമയം, കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് സുപ്രീംകോടതിയില്‍ ബിജെപി. അത് എങ്ങനെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. വലിയ ഒറ്റക്കക്ഷിയെന്ന് ബിജെപിയുടെ അഭിഭാഷകൻ മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചു. എംഎല്‍എമാരെ അന്യായമായി തടങ്കലിലാക്കി. കോണ്‍ഗ്രസ് – ദള്‍ സഖ്യം അവിശുദ്ധ കൂട്ടുകെട്ടാണ്. 95% തിരഞ്ഞെടുത്തത് ബിജെപിയെയാണെന്നും അദ്ദേഹം വാദിച്ചു. 

സുപ്രീംകോടതിയില്‍ രണ്ടു കത്തുകളാണ് സമര്‍പ്പിച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന് ആദ്യത്തെ കത്തില്‍ യെദിയൂരപ്പ. പുറത്തുനിന്നുള്ള എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് രണ്ടാംകത്തിലെ അവകാശവാദം.

അതേസമയം, ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ രംഗത്തെത്തി. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ രണ്ടാഴ്ച അനുവദിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ അറിയിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു.

മുമ്പും പിമ്പുമുള്ള സഖ്യങ്ങള്‍ ഒന്നായി കാണാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പിന്തുണ തെളിയിക്കുകയാണ് ഗവര്‍ണറെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ നല്ലതെന്നും കോടതി.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.