കന്നഡ ജനവിധി കാത്ത് രാജ്യം; വോട്ടെണ്ണല്‍ എട്ടുമണി മുതല്‍

karnataka-election
SHARE

കര്‍ണാടകയില്‍ ജനവിധിയറിയാന്‍ മിനിറ്റുകൾ മാത്രം ബാക്കി. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയതോടെ അധികാരം നിലനിര്‍ത്താമെന്ന് കോണ്‍ഗ്രസും തിരിച്ചു പിടിക്കാമെന്ന് ബി.െജ.പിയും ആത്മവിശ്വാസത്തിലാണ്. ത്രിശങ്കുസഭയാണെങ്കില്‍ കര്‍ണാടക ആര് ഭരിക്കണമെന്ന് ജെഡിഎസ് തീരുമാനിക്കും. എക്സിറ്റ് പോളുകളും ത്രിശങ്കുസഭയാണ് പ്രവചിച്ചത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ തുടങ്ങും.  

222 മണ്ഡലങ്ങളിലെ ജനവിധിയാണ് അറിയേണ്ടത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസ്സും ബിജെപിയും ജെഡിസ്സും തള്ളിയതോടെ ആകാംക്ഷ വാനോളമായി.

ത്രിശങ്കു സഭയാണെങ്കിൽ പയറ്റേണ്ട അടവുകളാണ് അണിയറയിലെ ചർച്ചകൾ. ജെ.ഡി.എസ് നേതാവ് കുമാരസ്വാമി സിംഗപ്പൂരിലേക്ക് പോയത് മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ  രഹസ്യ സഖ്യ ചർച്ചകൾക്കാണെന്നും കിംവദന്തി ഉണ്ട്.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.