ദലിത് മുഖ്യമന്ത്രിക്കായി വഴിമാറാമെന്ന് സിദ്ധരാമയ്യ; കണ്ണെല്ലാം കന്നടനാട്ടില്‍

Siddaramaiah-Rahul
SHARE

ദലിത്‌ മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറിക്കൊടുക്കാൻ തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി  സിദ്ധരാമയ്യ.  ഹൈക്കമാൻഡിന്റെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കും.  ഇനി തിരഞ്ഞെടുപ്പിൽ മല്‍സരിക്കാൻ ഇല്ലെന്നും സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ തുടരുമെന്നും സിദ്ധരാമയ്യ ആവർത്തിച്ചു. മൈസൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇതിനിടെ കർണാടകയിൽ ത്രിശങ്കുസഭ പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോൺഗ്രസും ബിജെപിയും ജെഡിഎസ്സും രംഗത്തെത്തി. ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്ന അവകാശവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. എക്സിറ്റ്പോള്‍ ഫലങ്ങള്‍ തമാശയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ട്രിറ്ററില്‍ പ്രതികരിച്ചു. പോളിങ് ശതമാനം വര്‍ധിച്ചത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ മനോരമ ന്യൂസിനോട് പറഞ്ഞു. 72.14 % ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പറയുന്നു.

യഥാര്‍ഥഫലമറിയാന്‍ ഒരുദിവസം മാത്രംശേഷിക്കേ ഏതുസാഹചര്യവും നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കോണ്‍ഗ്രസും ബിജെപിയും ജെഡിഎസും. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പോളിങ്ങാണ് ഇന്നലെ രേഖപ്പെടുത്തിയത്. മുന്‍പ് രണ്ടുതവണ ഉയര്‍ന്ന പോളിങ് ഉണ്ടായപ്പോള്‍ കോണ്‍ഗ്രസാണ് ജയിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് പോളിങ് വര്‍ധിച്ചതെന്ന് കേന്ദ്രമന്ത്രി സദാനന്ദഗൗഡ ചൂണ്ടിക്കാട്ടി. 

ബിജെപി കേവലഭൂരിപക്ഷത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ.പിയും ബി.എസ്സ്.ആർ കോൺഗ്രസ്സും തിരിച്ചെത്തിയതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം. 2008 ൽ BJP അധികാരം പിടിച്ചപ്പോൾ 64.5 % ആയിരുന്നു പോളിങ്. ഇത്തവണ അധികമായി രേഖപ്പെടുത്തിയ 8% ശതമാനം വോട്ട് ആർക്ക് അനുകൂലമാണെന്ന ഘടകമാണ് ജയപരാജയങ്ങളെ നിശ്ചയിക്കുക. 

കര്‍ണാടകയില്‍ ത്രിശങ്കുസഭയെങ്കില്‍ ജെഡിഎസുമായി സഖ്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മുളന്തുരുത്തിയില്‍ പറഞ്ഞു.

MORE IN KARNATAKA ASSEMBLY ELECTIONS 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.