വോട്ടര്‍മാര്‍ പറയുന്നു: കന്നഡമണ്ണില്‍ അയ്യയോ അപ്പയോ സ്വാമിയോ..?

kannadaporu-09-05-t
SHARE

കര്‍ണാടകയില്‍ പ്രചാരണം പാരമ്യത്തില്‍. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസ്സും അരയും തലയും മുറുക്കിക്കഴിഞ്ഞു. നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും സംസ്ഥാനത്ത് തന്നെ ക്യാംപ് ചെയ്ത് പോരാട്ടച്ചൂടേറ്റുന്നു.  സംസ്ഥാനത്തെ പ്രമുഖ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരുടെ മനസ്സ് എങ്ങനെ ചിന്തിക്കുന്നു..? വോട്ടര്‍മാരെ നേരില്‍ക്കണ്ട്, നേതാക്കളുടെ ജനപ്രീതിയും പ്രവര്‍ത്തനങ്ങളും അളന്നെടുത്ത് അര മണിക്കൂര്‍. 

കർണാടകയിൽ ജാതി വോട്ടുകൾ ഏറെ നിർണായകമാണ്, പ്രത്യകിച്ചും ഇഞ്ചോടി‍ഞ്ച് പോരാട്ടം നടക്കുന്ന നിലയ്ക്ക് ചില ജാതി വിഭാഗങ്ങളുടെ വോട്ടുകൾ എങ്ങോട്ടു പോകുന്നു എന്നുള്ളത് ജയപരാജയങ്ങളെ നിശ്ചയിക്കുന്നതിൽ വളരെ നിർണായകമാണ്. എല്ലാവരും വികസനമാണ് പറയുന്നതെങ്കിലും ജാതി കാർഡ് ഇറക്കിതന്നെയാണ് കർണാടകയിൽ ഏവരും മൽസരിക്കുന്നത് എന്നത് തന്നെയാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

MORE IN Karnataka Assembly Election 2018
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.