പെൺകുട്ടികൾക്ക് രക്ഷ വേണ്ടത് ബിജെപി എംഎൽഎമാരിൽനിന്ന്; പരിഹാസവുമായി രാഹുൽ

rahul-gandhi
SHARE

കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ പ്രകടന പത്രികയ്ക്ക് അഞ്ചിൽ ഒരുമാർക്ക് നൽകി രാഹുൽ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബി ജെ പിയുടെ മുദ്രാവാക്യം മാറ്റി വിളിക്കാൻ സമയമായെന്നും രാഹുൽ പറഞ്ഞു. അതേസമയം താൻ നടപ്പാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റ് ആണ് ബി ജെ പി പത്രിക എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു.

പെൺകുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായുള്ള കേന്ദ്രസർക്കാരിന്റെ മുദ്രവാക്യം ബേഠി ബചാവോ, ബേഠി പഠാവോ മാറ്റി, ബി ജെ പി എം എൽ എമാരിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കൂ എന്നർത്ഥമുള്ള ബേഠി ബചാവോ ബിജെപി എംഎൽഎ സെ എന്നു ചൊല്ലണമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കർണാടകയിലെ കലബുറഗിയിൽ നടന്ന പ്രചാരണ റാലിയിൽ ഉന്നാവ് പീഡനം പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം . ബി ജെ പി പ്രകടന പത്രികയിൽ  വോട്ടർമാർക്ക് പുതുതായി ഒന്നും നൽകാനില്ലെന്നും തീർത്തും നിലവാരമില്ലാത്ത സങ്കല്പങ്ങളാണ് പത്രികയില്ലെന്നും രാഹുൽ പറഞ്ഞു 

അതേസമയം താൻ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റാണ്, ബി ജെ പിയുടെ പ്രകടന പത്രികയെന്നും, കോൺഗ്രസ്‌ ഇന്ദിരാ കാന്റീൻ അവതരിപ്പിച്ചപ്പോൾ അന്നപൂർണ കാന്റീനുമായാണ് ബിജെപി  വരുന്നതെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു. കർഷകക്ഷേമ പദ്ധതികളുമായി വോട്ടുവാരിക്കൂട്ടാൻ ലക്ഷ്യമിട്ട് ബി ജെ പി യും ബിജെപിയുടെ വാഗ്ദാനങ്ങൾ  കോപ്പിയടിയാണെന്ന് കോൺഗ്രസും രംഗത്തിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നത്.

MORE IN Karnataka Assembly Election 2018
SHOW MORE